കുവൈത്തിൽ ഇന്ത്യക്കാരുടെ മരണ നിരക്ക് ഉയരുന്നതായി റിപ്പോർട്ട്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 25, 2020

കുവൈത്തിൽ ഇന്ത്യക്കാരുടെ മരണ നിരക്ക് ഉയരുന്നതായി റിപ്പോർട്ട്‌

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടയിൽ രാജ്യത്ത് മരണമടഞ്ഞത്‌ 818 ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്‌. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മരണ നിരക്ക് ഉയർന്നിട്ടുണ്ട്.

ജൂലൈ മാസത്തിൽ വ്യോമ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കാതെ വന്നിരുന്നു. പിന്നീട് കാർഗോ വിമാനങ്ങളിൽ മൃതദേഹങ്ങൾ മാത്രം കൊണ്ടുപോവുകയും ചെയ്തിരുന്നു. മരിച്ചവരിൽ പലരും വർഷങ്ങളായി നാട്ടിലേയ്ക്ക് പോകാത്തവരുമായിരുന്നു.

ഈ കാലയളവില്‍ മരണമടഞ്ഞവരിൽ ഭൂരിഭാഗം പേർക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു. മുൻ വർഷങ്ങളിൽ ശരാശരി 450 മുതൽ 500 വരെ ഇന്ത്യക്കാരാണു പ്രതി വർഷം കുവൈത്തിൽ മരണമടഞ്ഞിരുന്നത്‌.



from mangalam.com https://ift.tt/3mprIoi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages