ഓരോ പരസ്യത്തിലും ചുമതലക്കാരന്റെ പേര് നിര്‍ബന്ധം; തദ്ദേശ തെരഞ്ഞെടുപ്പ് ചുവരെഴുത്ത് മാര്‍ഗ്ഗരേഖ ഇങ്ങനെ.. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 30, 2020

ഓരോ പരസ്യത്തിലും ചുമതലക്കാരന്റെ പേര് നിര്‍ബന്ധം; തദ്ദേശ തെരഞ്ഞെടുപ്പ് ചുവരെഴുത്ത് മാര്‍ഗ്ഗരേഖ ഇങ്ങനെ..

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തില്‍ ഊരും പേരുമില്ലാതെ പരസ്യങ്ങള്‍ക്ക് വിലക്ക്. പരസ്യത്തിലും ചുവരെഴുത്തുകളിലും ചുമതലപ്പെട്ട വ്യക്തിയുടെ സ്ഥാനപ്പേര് ചേര്‍ക്കണം. പരസ്യ ബോര്‍ഡുകള്‍ കെട്ടാന്‍ പ്ലാസ്റ്റിക് നൂലുകളോ റിബണുകളോ ഉപയോഗിക്കരുത്. പകരം പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിയുന്നതും പുനഃചംക്രമണം ചെയ്യാന്‍ സാധിക്കുന്നതുമായ വസ്തുക്കളേ പ്രചാരണത്തിന് ഉപയോഗിക്കാവൂ.

തദ്ദേശ തെരഞ്ഞെടുപ്പ് ചുവരെഴുത്ത്, ബോര്‍ഡ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഇറക്കിയ മാര്‍ഗരേഖയിലാണ് നിര്‍ദേശങ്ങള്‍. വ്യക്തികളെ അധിക്ഷേപിക്കുന്നതും മതവികാരം ഉണര്‍ത്തുന്നതും കൊലപാതകങ്ങളുമായി ബന്ധപ്പെട്ടതുമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് വോട്ടുതേടുന്നത് വിലക്കി. വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍ രാഷ്ട്രീയ പ്രചാരണ പരസ്യങ്ങള്‍ നശിപ്പിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറണം. അഞ്ച് ദിവസത്തിനകം നശിപ്പിച്ചില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നീക്കി ചെലവ് ഗുണഭോക്താവായ സ്ഥാനാര്‍ഥിയില്‍നിന്ന് ഈടാക്കണം.

സ്ഥാനാര്‍ഥിയുടെ പരസ്യം വികൃതമാക്കരുത്. ബന്ധപ്പെട്ട അധികാരിയുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ വൈദ്യുതി തൂണുകളിലോ ടവറുകളിലോ പരസ്യം പതിക്കരുത്.



from mangalam.com https://ift.tt/3eguLMP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages