കരിപ്പൂരിൽ തകർന്ന വിമാനം പൊളിച്ചുനീക്കാനൊരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 1, 2020

കരിപ്പൂരിൽ തകർന്ന വിമാനം പൊളിച്ചുനീക്കാനൊരുങ്ങുന്നു

കൊണ്ടോട്ടി: കരിപ്പൂരിൽ റൺവേയിൽനിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ട് തകർന്ന എയർ ഇന്ത്യ എക്സ്‌പ്രസ്‌ വിമാനം പൊളിച്ചുനീക്കാൻ ആലോചന. വിമാനം പൊളിച്ചുകൊണ്ടുപോകുന്നതിന് ടെൻഡർ വിളിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ഓഗസ്റ്റ് ഏഴിന് രാത്രിയിലാണ് എയർ ഇന്ത്യ എക്സ്പ്രസ്‌ ദുബായ് വിമാനം റൺവേയുടെ കിഴക്കേ അറ്റത്ത് തെന്നിവീണത്. വിമാനത്താവള വളപ്പിന്റെ മതിലിൽ ഇടിച്ചുനിന്ന വിമാനം മൂന്ന് കഷണങ്ങളായി കിടക്കുകയാണ്. മുൻഭാഗം പാടേ തകർന്നിട്ടുണ്ട്. വെയിലും മഴയും ഏൽക്കാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. പൊളിച്ചുവിൽക്കുകയാണെങ്കിൽ ആക്രിവിലയാകും വിമാനത്തിന് ലഭിക്കുക. അപകടസ്ഥലത്തുനിന്ന് വിമാനം മാറ്റാനും ആലോചനയുണ്ട്. ഇതിനായി റൺവേയുടെ തെക്കുഭാഗത്ത് സി.ഐ.എസ്.എഫ്. ബാരക്കിന് സമീപം പ്രത്യേക പ്ലാറ്റ്‌ഫോം തയ്യാറാക്കി. വിമാനം ഇങ്ങോട്ട് മാറ്റുന്നത് വൻ സാമ്പത്തിക ബാധ്യതണ്ടാക്കും. ഇതുകൂടി കണക്കിലെടുത്താണ് അപകടസ്ഥലത്ത് െവച്ചുതന്നെ വിമാനം പൊളിച്ചുകൊണ്ടുപോകുന്ന തരത്തിൽ കരാർ നൽകാനൊരുങ്ങുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2Ga5KXj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages