മലപ്പുറം: മകളെ പീഡിപ്പിച്ചയാൾക്കൊപ്പം ഒളിച്ചോടിയ അമ്മയും പ്രതിയായ കാമുകനും പിടിയില്‍. ഇരിമ്പിളിയം സ്വദേശി സുഭാഷാണ് കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചത്. ഇയാൾക്കൊപ്പമാണ് 28 കാരിയായ യുവതി ഒളിച്ചോടിയത്.
തുടർന്നു കഴിഞ്ഞ ഒരു വർഷമായി ഇവർ തമിഴ്നാട്ടിൽ താമസിക്കുകയായിരുന്നു. മകളെ പീഡിപ്പിച്ച വിവരം യുവതിക്ക് അറിയാമായിരുന്നു.
പീഡനവിവരം അമ്മയോട് മകൾ പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്നും, പറഞ്ഞാല്‍ ഞാന്‍ സുഭാഷിനോടൊപ്പം പോകുമെന്നു പറഞ്ഞ് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്.
ഒടുവിൽ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ കാമുകനൊപ്പം യുവതി നാട് വിടുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച തിനു സുഭാഷിനെതിരെയും, പീഡനത്തിന് കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
from mangalam.com https://ift.tt/3jgGI6c
via IFTTT
No comments:
Post a Comment