തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ നിയന്ത്രണങ്ങളോടെ ദർശനത്തിന് അനുമതിനൽകാനുള്ള നിർദേശങ്ങൾക്ക് അംഗീകാരം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിങ്കൾമുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ പരമാവധി ആയിരം പേർക്ക് ദർശനം അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കും മണ്ഡലവിളക്ക്, മകരപൂജ വിശേഷദിവസങ്ങളിൽ അയ്യായിരം പേർക്കും ദർശനം നടത്താം.ഓൺലൈനിൽ പൂജകളും ദർശനവും അനുവദിക്കില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ഈ നിർദേശം സർക്കാർ അംഗീകരിച്ചില്ല. ദേവസ്വംബോർഡും എതിർത്തു.തീർഥാടനത്തിന്റെ വ്യവസ്ഥകൾ അറിയിക്കാൻ വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ചർച്ചയിലാണ് സമിതിയുടെ നിർദേശങ്ങൾ അംഗീകരിച്ചത്. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെയേ പ്രവേശിപ്പിക്കൂ. കോവിഡ് ഇല്ലെന്ന 48 മണിക്കൂറിനുമുമ്പുള്ള സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തും. പരമ്പരാഗത പാതകളിൽ തീർഥാടനം അനുവദിക്കില്ല. പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല.തുലാമാസപൂജയ്ക്ക് 250 പേർതുലാമാസ പൂജയ്ക്ക് കോവിഡ് മാനദണ്ഡങ്ങളോടെ ദിവസം പരമാവധി 250 പേരെ പ്രവേശിപ്പിക്കും. 16-നാണ് നടതുറക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2I7OnH7
via
IFTTT
No comments:
Post a Comment