തിരുവനന്തപുരം: എം. ശിവശങ്കർ മെഡിക്കൽ കോളജിൽ ഐസിയുവിൽ തന്നെ തുടരുകയാണ്. ഓർത്തോ വിഭാഗം ഐസിയുവിലാണ് ശിവശങ്കർ ചികിത്സയിൽ ഉള്ളത്.
ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടർചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. അതെ സമയം, ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
ശിവശങ്കറിന്‍റെ മൊഴിയെടുത്തതിനുശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസിന് കഴിയൂ. കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാൽ ആരോഗ്യാവസ്ഥ അടക്കം ചൂണ്ടിക്കാട്ടി ജാമ്യഹർജി സമർപ്പിക്കുമെന്നാണ് അറിയുന്നത്.
ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കിയതായാണ് വിവരം. കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത്, ഡോളർ ഇടപാട്ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുക.
from mangalam.com https://ift.tt/3dFKapF
via IFTTT
No comments:
Post a Comment