യോഗത്തിന് മിനിട്‌സ് ഇല്ല: വടക്കാഞ്ചേരി ലൈഫ് തന്റെ ആശയമാണെന്ന്‌ ശിവശങ്കറിന്റെ മൊഴി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 18, 2020

യോഗത്തിന് മിനിട്‌സ് ഇല്ല: വടക്കാഞ്ചേരി ലൈഫ് തന്റെ ആശയമാണെന്ന്‌ ശിവശങ്കറിന്റെ മൊഴി

കൊച്ചി: വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണ പദ്ധതി തന്റെ ആശയമായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി. ഈ ആശയം മുന്നോട്ട് വെച്ചത് യുഎഇ കോൺസുലേറ്റിൽ വെച്ചാണെന്നും ശിവശങ്കറിന്റെ മൊഴിയിൽ പറയുന്നു. 2018ൽ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് ശേഷമാണ് റെഡ് ക്രെസന്റ് സംഘം തിരുവനന്തപുരത്തെത്തുന്നത്. 2019 ആദ്യമാസമാണ് കോൺസുൽ ജനറലിന്റെ ആവശ്യപ്രകാരം താൻ കോൺസുലേറ്റിലെത്തി റെഡ്ക്രസന്റെ് പ്രതിനിധികളുമായി കൂടികാഴ്ച നടത്തിയതെന്ന് എം ശിവശങ്കർ സമ്മതിച്ചു. ഇതിലാണ് ഭവന സമുച്ചയം എന്ന ആശയം താൻ മുന്നോട്ട് വെച്ചത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പല ഇടങ്ങളിലായി വീട് വെച്ച് നൽകാനാണ് ആദ്യം ആലോചിച്ചത്. ഇതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായി. എന്നാൽ ഭവന രഹിതർക്കായി കാഴ്ചയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു പദ്ധതി നടപ്പിലാക്കാമെന്ന തന്റെ നിർദേശത്തോട് റെഡ് ക്രെസന്റ് പ്രതിനിധികളും യോജിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് താൻ കാര്യങ്ങൾ വിശദീകരിച്ചു. പദ്ധതിയ്ക്ക് മുഖ്യമന്ത്രി അംഗീകാരവും നൽകി-എം ശിവശങ്കരൻ ഇഡിയ്ക്ക് നൽകിയ മൊഴിയിൽ വിശദീകരിക്കുന്നു. യുഎഇ കോൺസുലേറ്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മിനിസ്റ്റ് ഉണ്ടായിരുന്നില്ല. വിദേശ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്നും ശിവശങ്കർ മൊഴിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം ക്രോഡീകരിച്ചത് ജിഎഡി ആണ്. തനിക്ക് അതേക്കുറിച്ച് കൂടുതൽ വിവരങ്ങളില്ലെന്നും ശിവശങ്കറിന്റെ മൊഴിയിലുണ്ട്. Content Highlight:Shivashankars statement on Vadakkanchery flat project


from mathrubhumi.latestnews.rssfeed https://ift.tt/3lXajDq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages