പാരീസ്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഫ്രാൻസ്. പാരീസിലും മറ്റു എട്ടുനഗരങ്ങളിലും ശനിയാഴ്ച മുതൽ കർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒമ്പതുമണി മുതൽ രാവിലെ ആറുമണിവരെ അടച്ചിടൽ ഏർപ്പെടുത്താനാണ് തീരുമാനം. ആറാഴ്ചയോളം ഇത് തുടരും. മറ്റുപ്രധാന ഫ്രഞ്ച് നഗരങ്ങളായ ലിയോൺ, മെഡിറ്ററേനിയൻ പോർട്ട് മാർസെ, സൗത്ത് വെസ്റ്റേൺ ടുലുസ് എന്നിവിടങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ജർമനിയിൽ ചാൻസലർ ആംഗേല മെർക്കൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുക്കുന്നത്. മാസ്ക് ധരിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ സംബന്ധിച്ച് കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 5000 പുതിയ കേസുകളാണ് ജർമനിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സ്പെയിനിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. കാറ്റലോണിയയുടെ വടക്കുകിഴക്കൻ പ്രദേശത്തെ ബാറുകളും റെസ്റ്റോറന്റുകളും അടുത്ത 15 ദിവസത്തേക്ക് അടച്ചിടും. നെതർലൻഡിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യവിൽപനയ്ക്ക് നിയന്ത്രണണങ്ങൾ ഏർപ്പെടുത്തുകയും മാസ്ക് ധരിക്കണമെന്നത് നിർബന്ധമാക്കുകയും ചെയ്തു. വടക്കൻ അയർലൻഡിൽ നാല് ആഴ്ചത്തേക്ക് പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ അതിർത്തിയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യമല്ലാതെ ചില്ലറ വില്പന കേന്ദ്രങ്ങൾ, ജിം, പൂളുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവയും അടച്ചിടും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കോവിഡ് 19 വ്യാപനം തയുന്നതിനായി രണ്ടാഴ്ചത്തെ സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ ഉൾപ്പടെയുളള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുളള സമ്മർദ്ദത്തിലാണ്. യു.കെയിലൂടനീളം ലോക്ഡൗൺ ഏർപ്പെടുത്തുകയാണെങ്കിൽ അത് ഒരു ദുരന്തമായിരിക്കുമെന്ന് അഭിപ്രായപ്പെട്ട ബോറിസ് ജോൺസൺ താല്കാലിക അടച്ചുപൂട്ടലിന് ശാസ്ത്ര ഉപദേശക സമിതി അംഗീകാരം നൽകിയതിനാൽ അത് നിരസിക്കാനും വിസമ്മതിച്ചു. ഇറ്റലിയിൽ ബുധനാഴ്ച 7,332 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പാർട്ടികൾ, ഫുട്ബോൾ മത്സരങ്ങൾ, രാത്രി ബാറുകളിലിരുന്നുളള ലഘുഭക്ഷണം എന്നിവയ്ക്ക് റോമും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഇതുവരെ 40 മില്യൺ കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്തുലക്ഷം ആളുകൾ വൈറസ് ബാധയെ തുടർന്ന് മരിച്ചു. വൈറസിന്റ ആദ്യവ്യാപനത്തെ അടിച്ചമർത്തുന്നതിൽ യൂറോപ്പ് ഏറെക്കുറെ വിജയിച്ചിരുന്നു. എന്നാൽ രണ്ടാംവ്യാപനത്തെ സമ്പദ്ഘടനയെ ബാധിക്കാതെ എങ്ങനെ നിയന്ത്രിക്കാമെന്ന ആശങ്കയിലാണ് യൂറോപ്പ്. Content Highlights:france imposing a curfew in paris and eight other cities
from mathrubhumi.latestnews.rssfeed https://ift.tt/3kdzLEp
via
IFTTT
No comments:
Post a Comment