സ്വർണക്കടത്ത്: രാഷ്ട്രീയ ബന്ധമുള്ളവർ ഇനിയും കുടുങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 1, 2020

സ്വർണക്കടത്ത്: രാഷ്ട്രീയ ബന്ധമുള്ളവർ ഇനിയും കുടുങ്ങും

കൊച്ചി: കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിന്റെ അറസ്റ്റിന് പിന്നാലെ രാഷ്ട്രീയ ബന്ധമുള്ളവരുടെ അറസ്റ്റ് തുടർന്നും ഉണ്ടാകുമെന്ന് സൂചന. സ്വർണക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണം രാഷ്ട്രീയസുഹൃത്തുക്കൾക്ക് ഫൈസൽ പങ്കുവെച്ചിട്ടുണ്ട്. ഫൈസലിന്റെ ബന്ധുക്കളുടെ ഇടപാടുകളും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. കൊടുവള്ളി കേന്ദ്രീകരിച്ച് ജൂവലറികളിൽ ഫൈസൽ സ്വർണമെത്തിച്ചിരുന്നതായാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. കാരാട്ട് ഫൈസലിനെതിരേ നിർണായകമായത് സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെയും പ്രധാന പ്രതി കെ.ടി. റമീസിന്റെയും മൊഴികൾ. കസ്റ്റംസ് അന്വേഷണസംഘം ആദ്യമായി കാരാട്ട് ഫൈസലിന്റെ പേര് കേസുമായി ബന്ധപ്പെട്ട് കേട്ടത് സൗമ്യയിൽനിന്നാണ്. സന്ദീപും ഫൈസലും തമ്മിൽ ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ടായിരുന്നെന്നും നിരന്തരം ഫോൺവിളികളുമുണ്ടെന്നും സൗമ്യ പറഞ്ഞിരുന്നു. ഈ മൊഴിക്കുപിന്നാലെ കസ്റ്റംസ് ഫൈസലിനെ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ, കേസുമായി ബന്ധിപ്പിക്കാനുള്ള തെളിവുകൾ ലഭിച്ചിരുന്നില്ല. മലപ്പുറത്തുനിന്ന് അറസ്റ്റിലായ സംജു അടക്കമുള്ളവർ ഫൈസലിന്റെ പേര് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. കേസിലെ പ്രധാന പ്രതിയും ആസൂത്രകനുമായ മലപ്പുറം സ്വദേശി കെ.ടി. റമീസിൽനിന്നാണ് ഫൈസലിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. കാരാട്ട് ഫൈസലിനുവേണ്ടി ഒട്ടേറെത്തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് തീയതികൾ സഹിതം റമീസ് പറഞ്ഞിട്ടുണ്ട്. സ്വർണക്കടത്തിനായി സഹായിച്ചവരുടെയടക്കം പേരുകളും പറഞ്ഞിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2GgKor6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages