മലിനീകരണം: അമേരിക്കയും അത്ര കേമമല്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 25, 2020

മലിനീകരണം: അമേരിക്കയും അത്ര കേമമല്ല

വാഷിങ്ടൺ: ഇന്ത്യയുടെ വായു മലിനമെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് സംവാദത്തിനിടെ ആക്ഷേപിച്ചത്. എന്നാൽ, അമേരിക്കയിലെ സ്ഥിതി അത്ര കേമമല്ല. ആഗോള താപനമെന്ന ശാസ്ത്രസത്യത്തെ നിരാകരിക്കുന്ന ട്രംപിന്റെ നേതൃത്വത്തിൽ കാലാവസ്ഥാ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന നടപടികളാണ് അമേരിക്കയിലുണ്ടായത്. അമേരിക്കയുടേതിനെക്കാൾ മലിനമാണ് ഇന്ത്യയുടെ വായു. പക്ഷേ, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ, അതിനിടയാക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയെക്കാൾ മുമ്പിലാണ് അമേരിക്ക. ചൈനയാകട്ടെ ഒന്നാമതും. കാലാവസ്ഥാ വ്യതിയാനം ചെലവേറിയ തട്ടിപ്പാണെന്നു പറഞ്ഞായിരുന്നു 2016-ൽ ട്രംപിന്റെ പ്രചാരണം. അധികാരത്തിലേറി ആറാംമാസം പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് അദ്ദേഹം പിന്മാറി. ആഗോളതാപനം രണ്ടു ഡിഗ്രി സെൽഷ്യസിലും താഴെയാക്കാൻ ഏതാണ്ട് ഇരുനൂറോളം രാജ്യങ്ങളെ പ്രതിജ്ഞാബദ്ധമാക്കുന്ന ഉടമ്പടിയാണത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന്-നവംബർ നാലിന്-അമേരിക്കയുടെ പിന്മാറ്റം ഔദ്യോഗികമായി നടപ്പിൽവരും. പിന്മാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെ കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉത്പാദനച്ചെലവ് ട്രംപ് കുറച്ചു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കൂട്ടുന്ന നടപടിയായിരുന്നു ഇത്. ഓരോ രാജ്യവും പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ തോത് കണക്കുകൂട്ടി പാരീസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ എനർജി ഏജൻസി (ഐ.ഇ.എ.) 2018ൽ തയ്യാറാക്കിയ പട്ടികയിൽ ഒന്നാംസ്ഥാനത്ത് ചൈനയാണ്. രണ്ടാമത് യു.എസും മൂന്നാമത് ഇന്ത്യയും. അന്തരീക്ഷ മലിനീകരണംമൂലം 2019-ൽ 48,000 അമേരിക്കക്കാരാണ് അകാല ചരമമടഞ്ഞത്. ആസ്തമ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. ഇക്കൊല്ലം മാത്രം 8685 കാട്ടുതീയാണ് അമേരിക്കയിലുണ്ടായത്. 41,29,924 ഏക്കർ കത്തി. ഇത് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം കുറയ്ക്കുയും ചെയ്തു. ഹെൽത്ത് ഇഫക്ട്സ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ 2020 റിപ്പോർട്ടനുസരിച്ച് ലോകത്ത് ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിൽ അഞ്ചാമതാണ് ഇന്ത്യ. വായു മലിനമാക്കുന്ന കാർബൺ കണികകളുൾപ്പെടെയുള്ള പൊടിപടലങ്ങളുടെ (പാർട്ടിക്കുലേറ്റ് മാറ്റർ 2.5) അളവിൽ ബംഗ്ലാദേശ്, പാകിസ്താൻ, മംഗോളിയ, അഫ്ഗാനിസ്താൻ എന്നിവ മാത്രമേ ഇന്ത്യക്കു മുന്നിലുള്ളൂ. content highlights: pollution and america, trumps comment on india


from mathrubhumi.latestnews.rssfeed https://ift.tt/3mntoyI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages