കുന്നംകുളം: സി.പി.എം. പുതുശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിന്റെ മരണകാരണം നെഞ്ചിനും വയറിനുമിടയില്‍ ആഴത്തിലേറ്റ മുറിവും തലയുടെ മര്‍മസ്ഥാനത്തുണ്ടായ കനത്ത ആഘാതവുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി പത്തരയോടെ ചിറ്റിലങ്ങാടു വച്ചാണ് സനൂപ് കുത്തേറ്റ് മരിച്ചത്.
നെഞ്ചില്‍ കുത്തിയിറങ്ങിയ കത്തി ഹൃദയഭാഗം തകര്‍ത്തു. തലയ്ക്ക് പിന്നില്‍ മര്‍മസ്ഥാനത്ത് ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നെഞ്ചിലേറ്റ കുത്തില്‍ തന്നെ സനൂപിന്റെ മരണം അക്രമിസംഘം ഉറപ്പാക്കി. മുറിവുകള്‍ അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയുള്ള ആക്രമണമായിരുന്നുവെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരമുള്ള അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
പ്രതികള്‍ ആയുധങ്ങള്‍ കൈയില്‍ സൂക്ഷിച്ചിരുന്നു. ഒരുവശം മൂര്‍ച്ചയുള്ളതും മറുഭാഗം ഉയര്‍ന്ന് താഴ്ന്നുമുള്ള കത്തിയാണ് കുത്താന്‍ ഉപയോഗിച്ചതെന്ന് മുറിവിന്റെ സ്വഭാവം വ്യക്തമാക്കുന്നു. ഇത്തരം കത്തി കൊണ്ടു കുത്തുമ്പോള്‍ നാഡിവ്യൂഹങ്ങളും അനുബന്ധ അവയവങ്ങളും തുന്നിച്ചേര്‍ക്കാന്‍ സാധിക്കാത്തവിധം മുറിയും. വയര്‍ ഭാഗത്ത് കുടല്‍ഭാഗങ്ങള്‍ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. ചോര വാര്‍ന്ന് അല്‍പദൂരം ഓടിയശേഷം മലര്‍ന്നടിച്ച് രണ്ടു കൈകളും തലയ്ക്ക് പിറകിലായാണ് സനൂപ് വീണത്.
ഒരു കാല്‍ അല്‍പം ഉയര്‍ന്ന നിലയിലായിരുന്നു. സംഭവസ്ഥലത്തുനിന്ന് കുത്താന്‍ ഉപയോഗിച്ച കത്തി സൂക്ഷിച്ചിരുന്ന ലെതര്‍ ഉറ കണ്ടെത്തിയിട്ടുണ്ട്. കത്തിക്കുപുറമേ ഇരുമ്പുവടികളും ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ട്. സി.പി.എം. പുതുശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി ചിറ്റലങ്ങാട് തറയില്‍ വീട്ടില്‍ നന്ദന്‍ (48) പിടിയിലായി. തൃശൂരിലെ സ്വകാര്യ ആശുപത്രി പരിസരത്തുനിന്നാണ് നന്ദനെ അന്വേഷണ സംഘ തലവന്‍ കുന്നംകുളം എ.സി.പി: ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അക്രമത്തിനിടെ നന്ദന്റെ െകെയ്ക്ക് പരുക്കേറ്റിരുന്നു.
ഇയാള്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്താന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് അതീവ ജാഗ്രതയിലായിരുന്നു. പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇന്നലെ നന്ദന്റെ പഴഞ്ഞിയിലെ ഭാര്യവീട്ടില്‍ പോലീസ് റെയ്ഡ് നടത്തി പാസ്‌പോര്‍ട്ടടക്കമുള്ള രേഖകളും പിടിച്ചെടുത്തു. സനൂപിന്റെ മരണവുമായി ബന്ധപ്പെട്ടു ചിറ്റിലങ്ങാട് സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരായിരുന്നു പ്രതികളെ കൊലപാതകശേഷം രക്ഷപ്പെടാന്‍ സഹായിച്ചത്.
ഇവരെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങളാണ് നന്ദനെ പിടികൂടുന്നതിലേക്ക് നയിച്ചത്. ഇപ്പോള്‍ പ്രതികളായി കണ്ടെത്തിയിട്ടുള്ളവരെ കൂടാതെ ഒരാള്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/3lnF3gK
via IFTTT
No comments:
Post a Comment