തിരുവനന്തപുരം: നാല് പതിറ്റാണ്ടുമുമ്പ് ബെൽച്ചിയിൽ സംഭവിച്ചതിന്റെ തനിയാവർത്തനാണ് ഹാഥ്റസിൽ അരങ്ങേറുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടി. ദളിതരുടെ മാനത്തിനു വിലചോദിച്ചവരൊക്കെ കനത്തവില നൽകേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1977-ൽ ബിഹാറിലെ ബെൽച്ചിയിൽ ദളിതരെ കൂട്ടക്കൊല ചെയ്തപ്പോൾ ഇന്ദിരാഗാന്ധി അവിടം സന്ദർശിക്കാൻ തീരുമാനിച്ചു. കേന്ദ്രത്തിലെ ജനതസർക്കാരോ ബിഹാർ സർക്കാരോ ഇരകളോട് സഹതാപംകാണിച്ചില്ല അവിടേക്കുള്ള എല്ലാ ഗതാഗതമാർഗങ്ങളും കനത്തമഴയിൽ ഒലിച്ചുപോയിരുന്നു. തീവണ്ടിയിലും ജീപ്പിലും ട്രാക്ടറിലും ആനപ്പുറത്തും സഞ്ചരിച്ചാണ് ഇന്ദിര ബെൽച്ചിയിലെത്തിയത്. മൂന്നര മണിക്കൂർ ആനപ്പുറത്തിരുന്ന് സന്ധ്യയായപ്പോൾ സംഭവസ്ഥലത്തെത്തി. യു.പിയിലെ ഹാഥ്റസിൽ ചരിത്രം ആവർത്തിക്കുകയാണ്. രാഹുൽ ഗാന്ധിയെ വഴിമധ്യേ തടയുകയും തള്ളി താഴെയിടുകയും ചെയ്തു. അരറൊട്ടി തിന്നും ഇന്ദിരയെ തിരികെക്കൊണ്ടുവരുമെന്ന് അന്നു മുഴങ്ങിയ മുദ്രാവാക്യം വീണ്ടും മുഴങ്ങുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/30xIbOR
via
IFTTT
No comments:
Post a Comment