പെട്ടിമുടി: ദുരന്തത്തിൽപെട്ട 8 കുടുംബങ്ങൾക്ക് ഭൂമി കൈമാറും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 29, 2020

പെട്ടിമുടി: ദുരന്തത്തിൽപെട്ട 8 കുടുംബങ്ങൾക്ക് ഭൂമി കൈമാറും

മൂന്നാർ : പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ നിന്നു രക്ഷപ്പെട്ട 8 കുടുംബങ്ങൾക്കു ഞായറാഴ്ച ഭൂമി നൽകും. കുറ്റ്യാർവാലിയിൽ ആണ് ഇവർക്ക് ഭൂമി നൽകുക. കുറ്റ്യാർവാലിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം.മണി ഇവർക്ക് അനുവദിച്ച സ്ഥലത്തിന്റെ പട്ടയവും അനുബന്ധ രേഖകളും കൈമാറും.

കലക്ടറുടെ നിർദേശപ്രകാരം പരിശോധന നടത്തിയ പ്രത്യേക സംഘമാണ് 8 പേരുടെ പട്ടിക തയാറാക്കിയത്. ഈ 8 കുടുംബങ്ങൾക്കു വീടുകൾ നിർമിക്കാൻ കണ്ണൻ ദേവൻ കമ്പനി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. 5 സെന്റ് ഭൂമി വീതമാണ് ഇവർക്ക് നൽകുക.

ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 4 പേരെയാണ് ഇവരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഇതോടെ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സർക്കാർ ആനുകൂല്യം ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി.



from mangalam.com https://ift.tt/31WMW5f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages