തുര്‍ക്കിയില്‍ ഭൂചലനം: 14 മരണം; 400 ലേറെപ്പേര്‍ക്ക് പരിക്കേറ്റു; സുനാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 30, 2020

തുര്‍ക്കിയില്‍ ഭൂചലനം: 14 മരണം; 400 ലേറെപ്പേര്‍ക്ക് പരിക്കേറ്റു; സുനാമി

അങ്കാറ: തുർക്കിയുടെ പടിഞ്ഞാറൻ തീരത്തും ഗ്രീസിന്റെ ചിലഭാഗങ്ങളിലും വൻ ഭൂകമ്പം. തുർക്കിയിൽ 14 പേർ മരിച്ചു. 419 പേർക്ക് പരിക്കേറ്റതായി തുർക്കി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ഗ്രീസിൽ രണ്ടുപേർ മരിച്ചു. 15 ഉം 17 ഉം വയസുള്ള വിദ്യാർഥികളാണ് ഗ്രീസിൽ മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഭൂകമ്പത്തെ തുടർന്ന് ഈജിയൻ കടലിലെ ദ്വീപായ സമോസിൽ തീവ്രത കുറഞ്ഞ സുനാമി ഉണ്ടായതായും നിരവധി വീടുകൾക്ക് നാശനഷ്ടം ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ഏഴ് തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവെ പറയുന്നു. 6.6 തീവ്രതയുള്ള ഭൂചനം ഉണ്ടായെന്നാണ് തുർക്കി സർക്കാരിന്റെ ദുരന്ത നിവാരണ ഏജൻസി വപറയുന്നത്. ഗ്രീസിലെ സീസ്മോളജിക്കൽ ഏജൻസി 6.7 തീവ്രത രേഖപ്പെടുത്തി. തുർക്കിയിലെ ഈജിയൻ തീരമേഖലയിലെ നഗരമായ ഇസ്മിറിലാണ് നാശനഷ്ടങ്ങൾ ഏറ്റവുമധികം ഉണ്ടായത്. 🔴BREAKING NEWS: There has been a major #tsunami in the province of #Izmir, #Turkey, the tsunami is also affecting #Greece, this due to the #earthquake of magnitude Mww=7.0, which shook the Aegean Sea.#EQVT,#σεισμός,#seismós,#deprem,#terremoto,#temblor,#sismo,#τσουνάμι. pic.twitter.com/k4rPJbvOGI — American Earthquakes 🌋🌊🌎 (@earthquakevt) October 30, 2020 വലിയ കെട്ടിടസമുച്ചയംതകർന്നു വൂഴുന്നതിന്റെയും ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. 20 കെട്ടിടങ്ങൾ തകർന്നതായി ഇസ്മിർ മേയർ സിഎൻഎന്നിനോട് പറഞ്ഞു. ഇസ്മിറിലെ കെട്ടിടങ്ങൾക്കിടയിലൂടെ വെള്ളം ഒഴുകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഈജിയൻ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു |ഫോട്ടോ: എ.പി രാജ്യത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്നും ജനങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗാൻ ട്വീറ്റ് ചെയ്തു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽനിന്ന് 70 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഗ്രീസിൽ ഭൂകമ്പം അനുഭവപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ട് പുറത്തിറങ്ങി. നിരവധി കെട്ടിടങ്ങളാണ് ഭാഗികമായി തകർന്നത്. നിരവധി കെട്ടിടങ്ങളുടെ ഭിത്തികളിൽ വിള്ളൽ വീണു. My friends, unfortunately it was the worst earthquake in Izmir Turkey 1 hour ago..... pic.twitter.com/Pk7EzHVCkP — Figen.. (@TheFigen) October 30, 2020 തുർക്കിയിൽ 1999 ൽ ഉണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 17,000 പേർ മരിച്ചിരുന്നു. ഇസ്താംബൂൾ നഗരത്തിൽ മാത്രം ആയിരത്തിലധികം പേർ മരിച്ചു. 2011 ൽ തെക്കു കിഴക്കൻ പ്രവിശ്യയായ വാനിലുണ്ടായ ഭൂകമ്പത്തിൽ 600 പേർ മരിച്ചു. ഗ്രീസിൽ 2017 ൽ ഉണ്ടായ ഭൂചലനത്തിൽ സമോസിന് സമീപമുള്ള കോസ് ദ്വീപിൽ രണ്ടുപേർ മരിച്ചിരുന്നു. Another tsunami footage from the earthquake in Izmir province of Turkey. This one is really dangerous pic.twitter.com/62zfddWSi8 — Ragıp Soylu (@ragipsoylu) October 30, 2020 BREAKING: Massive 7.0 magnitude earthquake slams #Izmir, Turkey—many dead, injured & trapped as buildings collapse; Tsunami triggered. pic.twitter.com/FEfafqhkHn — SV News 🚨 (@SVNewsAlerts) October 30, 2020 Content Highlights:major earthquake at Turkey- 4 dead, 120 injured


from mathrubhumi.latestnews.rssfeed https://ift.tt/2HMYLUr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages