ക്രൈംബ്രാഞ്ച്‌ മേധാവിയായിരിക്കെത്തന്നെ ഡി.ജി.പിയായി ഒരു ദിവസം ചുമതലയേറ്റു ;ചരിത്രം തിരുത്തിക്കുറിച്ച്‌ ടോമിന്‍ ജെ തച്ചങ്കരി; പോലീസില്‍ ഒരേസമയം രണ്ട്‌ ഡി.ജി.പിമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 3, 2020

ക്രൈംബ്രാഞ്ച്‌ മേധാവിയായിരിക്കെത്തന്നെ ഡി.ജി.പിയായി ഒരു ദിവസം ചുമതലയേറ്റു ;ചരിത്രം തിരുത്തിക്കുറിച്ച്‌ ടോമിന്‍ ജെ തച്ചങ്കരി; പോലീസില്‍ ഒരേസമയം രണ്ട്‌ ഡി.ജി.പിമാര്‍

തിരുവനന്തപുരം: ഡി.ജി.പിയായി സ്‌ഥാനക്കയറ്റം ലഭിച്ച ടോമിന്‍ ജെ. തച്ചങ്കരി കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍/മാനേജിങ്‌ ഡയറക്‌ടര്‍. വ്യവസായവകുപ്പില്‍ കെ.എസ്‌.ഐ.ഡി.സിയുടെ സി.എം.ഡിയായി നിയമിക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും പിന്നീടതു മാറ്റി.

മുന്‍രാഷ്‌ട്രപതിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന ക്രിസ്‌റ്റി ഫെര്‍ണാണ്ടസാണു നിലവില്‍ കെ.എസ്‌.ഐ.ഡി.സി. ചെയര്‍മാന്‍. പി. ബാലകിരണ്‍ മാനേജിങ്‌ ഡയറക്‌ടറും. ഇവരെ പൊടുന്നനെ മാറ്റുന്നത്‌ ഉചിതമല്ലെന്ന്‌ ഐ.എ.എസ്‌. അസോസിയേഷന്‍ നേതൃത്വം അറിയിച്ചതോടെയാണു തച്ചങ്കരിയുടെ സേവനം മുഖ്യമന്ത്രി ധനവകുപ്പിനു വിട്ടുകൊടുത്തത്‌.

മുതിര്‍ന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇന്നുവരെ കിട്ടാത്ത അവസരമാണു പോലീസില്‍നിന്നു ധനവകുപ്പിലേക്കുള്ള മാറ്റത്തിലൂടെ തച്ചങ്കരിക്കു ലഭിച്ചത്‌. ക്രൈംബ്രാഞ്ച്‌ മേധാവിയായിരിക്കെത്തന്നെ ഡി.ജി.പിയായി ചുമതലയേല്‍ക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായി. അതിനായി, സ്‌ഥാനക്കയറ്റത്തിനൊപ്പം പുതിയ തസ്‌തികയുമെന്ന കീഴ്‌വഴക്കം സര്‍ക്കാര്‍ ഒരുദിവസം വൈകിച്ചു.

ഇന്നലെ രാവിലെ പോലീസ്‌ ആസ്‌ഥാനത്തെത്തിയ തച്ചങ്കരി ഡി.ജി.പി. റാങ്കില്‍ പ്രവേശിച്ചു. ഇതോടെ ചരിത്രത്തിലാദ്യമായി പോലീസില്‍ ഒരേസമയം രണ്ട്‌ ഡി.ജി.പിമാരുണ്ടായി. ഒരുദിവസത്തേക്കാണെങ്കിലും ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കൊപ്പം തച്ചങ്കരി പോലീസ്‌ ഡി.ജി.പിയായി. ക്രൈംബ്രാഞ്ച്‌ മേധാവിയായ ആദ്യ ഡി.ജി.പിയെന്ന ഖ്യാതിയോടെയാണ്‌ അദ്ദേഹം പോലീസ്‌ ആസ്‌ഥാനത്തുനിന്നു പടിയിറങ്ങുന്നത്‌.

ക്രൈംബ്രാഞ്ച്‌ മേധാവിയുടെ തസ്‌തിക ഡി.ജി.പി. കേഡറിലുള്ളതല്ല. തിങ്കളാഴ്‌ചയേ അദ്ദേഹം ധനവകുപ്പിലെ പുതിയ ദൗത്യം ഏറ്റെടുക്കൂ. കെ.എഫ്‌.സിയെ നയിക്കുന്നതിനൊപ്പം പുതിയൊരു സുപ്രധാന ചുമതലകൂടി തന്നെക്കാത്തിരിക്കുന്നതായ സൂചനയും തച്ചങ്കരി പോലീസ്‌ ആസ്‌ഥാനത്തെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നല്‍കി.



from mangalam.com https://ift.tt/3bqeNhH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages