ചെങ്ങന്നൂര്‍: ആക്രമിസംഘം തട്ടിയെടുത്ത അയ്യപ്പവിഗ്രഹം ഒടുവില്‍ കനാലില്‍ കണ്ടെത്തി. അതേ സമയം, വിഗ്രഹത്തിന് രണ്ടുലക്ഷം രൂപയുടെ മൂല്യം മാത്രമേ ഉള്ളുവന്നും ഉടമകള്‍ അവകാശപ്പെട്ടതുപോലെ 2 കോടി രൂപ മൂല്യമില്ലെന്നും പോലീസ് പറഞ്ഞു.
സ്ഥാപനത്തിനു സമീപ പ്രദേശത്തെ കാട് വെട്ടിത്തെളിച്ചപ്പോഴാണ് വിഗ്രഹം കണ്ടത്. വിഗ്രഹം കനാലില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെങ്കിലും കവര്‍ച്ച നടന്നിട്ടില്ലെന്നു തെളിഞ്ഞത് കേസില്‍ വഴിത്തിരിവാകും. വിഗ്രഹം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ഡിവൈഎസ്പി പി.വി.ബേബി പറഞ്ഞു.
കാരയ്ക്കാട് പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സില്‍ നിന്നാണ് കഴിഞ്ഞ ദിവസം പഞ്ചലോഹത്തില്‍ തീര്‍ത്ത അയ്യപ്പവിഗ്രഹം ഒരു സംഘം അക്രമികള്‍ കവര്‍ച്ച ചെയ്തത്. കേസില്‍ പോലീസ് ആദ്യം മുതലേ ദുരൂഹത സംശയിക്കുന്നുണ്ട്. ഞായറാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മര്‍ദ്ദിച്ച് വിഗ്രഹവുമായി കടന്നു കളഞ്ഞു എന്നായിരുന്നു ഉടമകള്‍ പറഞ്ഞത്.
എന്നാല്‍, പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. കേസ് വഴിതിരിച്ചുവിടാന്‍ സ്ഥാപനവുമായി ബന്ധപ്പെട്ട ആരെങ്കിലും ചെയ്തതാണോ എന്നതാണ് ഇനി കണ്ടെത്തേണ്ടത്. സ്ഥാപനവുമായി ബന്ധപ്പെട്ടവരാണ് ചെയ്തതെങ്കില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് ഇവര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2SaigIr
via IFTTT
No comments:
Post a Comment