തിരുവനന്തപുരം: മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. കണ്ടല കോട്ടയില്‍ വീട്ടില്‍ വ്യവസായവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ സലി(42)മാണ്, മകന്‍ ആഷ്‌ലി(9)നെ കൊലപ്പെടുത്തിയ ശേഷം കണ്ടലയിലെ കുടുംബവീടിനു സമീപത്തെ വാടകവീട്ടില്‍ മരിച്ചത്.
ഇവര്‍ക്കു പ്രഭാതഭക്ഷണം നല്‍കാനെത്തിയ സലിമിന്റെ സഹോദരിയാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മകനെയും മരിച്ചനിലയില്‍ കണ്ടത്.നാലു വര്‍ഷം മുന്‍പാണ് സലീമിന്റെ ഭാര്യ മരിച്ചത്. ഭാര്യ അമ്പിളി സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആയിരുന്നു.
അമ്പിളിയുടെ മരണശേഷം സലിമിന് വ്യവസായ വകുപ്പില്‍ ആശ്രിതനിയമനം ലഭിച്ചു. ഒന്നര വര്‍ഷം മുന്‍പ് സലിം, ജോലിചെയ്തിരുന്ന ഓഫീസിലെ ജീവനക്കാരി പത്തനംതിട്ട സ്വദേശി ഷംലയെ വിവാഹം കഴിച്ചു. അതിനുശേഷമാണ് മകനുമൊന്നിച്ച് കുടുംബവീടിനടുത്തുള്ള വാടകവീട്ടില്‍ താമസമാക്കിയത്.
എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. കഴിഞ്ഞ മാസം 9ന് സലിം നിലമ്പൂര്‍ സ്വദേശിനിയായ ഫസീലയെ കല്യാണം കഴിച്ചു.
പത്തനംതിട്ട ജില്ലയിലേക്കു സ്ഥലംമാറ്റം കിട്ടി പോയ ഷംല സലിമിനോട് അങ്ങോട്ടു ചെല്ലാന്‍ ആവശ്യപ്പെട്ടു. പോകാന്‍ തയ്യാറാകാതിരുന്ന സലിമിനോട് ഷംലയുടെ വീട്ടുകാര്‍ വിവാഹമോചനം ആവശ്യപ്പട്ടു.
നാലു ദിവസം മുന്‍പ് ഫസീല ബന്ധുക്കളോടൊപ്പം നിലമ്പൂരിലെ വീട്ടിലേക്കു പോയിരുന്നു. വൈകീട്ട് മൂന്നരയോടുകൂടി മാറനല്ലൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ മാറനല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
from mangalam.com https://ift.tt/3gJFz5S
via IFTTT
No comments:
Post a Comment