തെരുവിൽ കൂട്ടായിരുന്നയാളെ തേടി സൊള്ളത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 9, 2020

തെരുവിൽ കൂട്ടായിരുന്നയാളെ തേടി സൊള്ളത്തി

ചൊക്ലി : ഒഴിഞ്ഞ കടത്തിണ്ണയിൽ രണ്ടരവർഷത്തോളം കൂട്ടിനുണ്ടായിരുന്നയാളെ കാണാതായതോടെ ആളെത്തേടി പരക്കംപാഞ്ഞ് തെരുവുനായ സൊള്ളത്തി, ഗ്രാമത്തിയിലെ സങ്കടക്കാഴ്ചയായി. ജീവകാരുണ്യപ്രവർത്തകർ ചൊക്ളി പോലീസ് ഇൻസ്പെക്ടർ പി.സുനിൽകുമാറിന്റെ സഹായത്തോടെ വടകര തണലിൽ പുനരധിവസിപ്പിച്ച വേണുഗോപാലിന്റെ സന്തതസഹചാരിയായിരുന്നു സൊള്ളത്തി എന്ന് വിളിക്കുന്ന തെരുവുനായ. തെരുവിലെ കടത്തിണ്ണയിൽനിന്ന് വേണുഗോപാലിനെ മാറ്റിയതോടെയാണ് ഇയാളെ കാണാതെ ഗ്രാമത്തിയിലെ മുക്കിലും മൂലയിലും മണംപിടിച്ച് നായ ഓടിനടക്കാൻ തുടങ്ങിയത്. വേണുഗോപാലന് കിട്ടുന്ന ഭക്ഷണത്തിലെ ഒരു പങ്കായിരുന്നു വർഷങ്ങളായി സൊള്ളത്തിയുടെയും ഭക്ഷണം. മൂന്നുദിവസം മുമ്പ് 90-കാരനായ വേണുഗോപാലിനെ ആംബുലൻസിൽ വടകരയിലേക്ക് കൊണ്ടുപോയതിനുശേഷം ഓരോ ആംബുലൻസ് വരുമ്പോഴും ഈ നായ ഓടിയെത്തും. വേണുഗോപാലുണ്ടായിരുന്ന ബസ് ഷെൽട്ടറിൽ ഏറെനേരം ഇരുന്നും കിടന്നും നായ സഹജീവിയെ തേടുന്ന കാഴ്ചയാണ്. മറ്റുള്ളവർ നൽകുന്ന ഭക്ഷണം പലപ്പോഴും രുചിച്ചുനോക്കുകപോലുമില്ല. ജീവകാരുണ്യ പ്രവർത്തകരായ റിയാസ് പറമ്പത്തും കരീം ഗ്രാമത്തിയും എന്നും രാവിലെയും വൈകീട്ടുമെത്തി നായക്ക് ബിസ്കറ്റ് നൽകും. സൊള്ളത്തിയെന്ന വിളി കേട്ടാൽ ഓടിയണയുന്ന ഈ നായ 10 വർഷമായി ആരേയും ഉപദ്രവിക്കാതെ ഗ്രാമത്തിയിൽ എല്ലാവർക്കും പ്രിയങ്കരിയാണ്. Content Highlight: stray dog Sollathy


from mathrubhumi.latestnews.rssfeed https://ift.tt/33iPdYi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages