ന്യൂയോർക്ക്: യുഎസ് ഓപ്പൺ കിരീട പോരാട്ടത്തിൽ ടൈബ്രേക്കറിലൂടെ കന്നി ഗ്രാന്റ്സ്ലാം സ്വന്തമാക്കി ഓസ്ട്രിയൻ താരം ഡൊമിനിക് തീം. അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ ജർമനിയുടെ അലക്സാണ്ടർ സവറേവിനോട് ആദ്യ രണ്ട് സെറ്റ് പരാജയപ്പെട്ട ശേഷമാണ് ഡൊമിനിക് തീം തിരിച്ചുവരവ് നടത്തിയത്. 71 വർഷത്തിന് ശേഷം ഫൈനലിൽ ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചുവന്ന് യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ വ്യക്തിയായി ഡൊമിനിക് തീം മാറി. 2-6, 4-6, 6-4, 6-3, 7-6 എന്ന സ്കോറിനാണ് ആവേശകരമായ പോരാട്ടത്തിൽ രണ്ടാം സീഡായ ഡൊമിനിക് വിജയം കണ്ടത്. ഗ്രാന്റ്സ്ലാം ടൂർണമെന്റിൽ നാലുവർഷത്തിനിടെ ആദ്യമായി റോജർ ഫെഡറർ, റാഫേൽ നഡാൽ, നൊവാക് ജോക്കോവിച്ച് എന്നിവരല്ലാതെ പുതിയൊരു ചാമ്പ്യൻ ഉദയം ചെയ്യുകയുമുണ്ടായി. പുരുഷവിഭാഗത്തിൽ ആറു വർഷത്തിനുശേഷമാണ് പുതിയൊരു ഗ്രാന്റ്സ്ലാം ചാമ്പ്യനുണ്ടാവുന്നത്. 23-കാരനായ സവറേവിന്റെ കരിയറിലെ ആദ്യത്തെ പ്രധാന ഫൈനലായിരുന്നു. 27-കാരനായ തീം നേരത്തേ നാല് തവണ ഫൈനലിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിലും തീം നഡാലിനോട് തോൽക്കുകയായിരുന്നു. ഈ വർഷമാദ്യം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ അഞ്ച് സെറ്റ് പോരാട്ടത്തിൽ ജോക്കോവിച്ചിനോടും തോറ്റു. Content Highlights: US open 2020-Dominic Thiem Beats Alexander Zverev to Win 1st Grand Slam Title
from mathrubhumi.latestnews.rssfeed https://ift.tt/3miQY0t
via
IFTTT
No comments:
Post a Comment