കെ.എസ്.ആർ.ടി.സി. ബസിൽ ഡ്രൈവറായി എം.ഡി. ബിജു പ്രഭാകർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 20, 2020

കെ.എസ്.ആർ.ടി.സി. ബസിൽ ഡ്രൈവറായി എം.ഡി. ബിജു പ്രഭാകർ

തിരുവനന്തപുരം: കടക്കെണിയിൽനിന്നു കെ.എസ്.ആർ.ടി.സി.യെ കരകയറ്റാനുള്ള പുതിയ ഉദ്യമത്തിനിടെ എം.ഡി. ബിജു പ്രഭാകർ ബസിന്റെ ഡ്രൈവിങ് സീറ്റിലുമെത്തി. വർഷങ്ങൾക്കുശേഷമാണ് ഹെവി വാഹനത്തിന്റെ വളയം പിടിച്ചതെങ്കിലും പരിചയസമ്പന്നനായ ഡ്രൈവറെപ്പോലെ അദ്ദേഹം ബസുമായി നിരത്തിലിറങ്ങി. നേരത്തേ ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും എറെക്കാലമായി അദ്ദേഹം വലിയ വാഹനങ്ങൾ ഓടിച്ചിരുന്നില്ല. ലൈസൻസ് കാലാവധിയും കഴിഞ്ഞു. കെ.എസ്.ആർ.ടി.സി.യിൽ എത്തിയപ്പോഴാണ് വീണ്ടും വാഹനങ്ങളുമായി അടുത്തിടപഴകേണ്ടിവന്നത്. തുടർന്ന് ലൈസൻസ് പുതുക്കി. സിറ്റി ഡിപ്പോയിലെ ലെയ്ലൻഡ് ബസാണ് ആദ്യമായി നിരത്തിലിറക്കിയത്. അല്പസമയത്തിനുള്ളിൽ വാഹനം പരിചിതമായി. ബസുമായി നേരേ റോഡിലേക്ക്. കോവളം-കഴക്കൂട്ടം ബൈപ്പാസിലും ശംഖുംമുഖം-വെട്ടുകാട് റൂട്ടിലുമായി രണ്ടുമണിക്കൂറോളം ബസ് ഓടിച്ചു. ഒപ്പമുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. സോഷ്യൽമീഡിയ പ്രവർത്തകർ എം.ഡി.യുടെ ഡ്രൈവിങ് ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. പുതിയ ബസുകൾ വാങ്ങേണ്ടിവരുമ്പോൾ അവ നേരിട്ട് പരിശോധിക്കാൻ ഇനി എം.ഡി.യും മുന്നിലുണ്ടാകും. Content Highlights:KSRTC MD Biju Prabhakar as bus driver


from mathrubhumi.latestnews.rssfeed https://ift.tt/35Vd1Vk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages