ലഹരികേസില്‍ ദീപികയെ കുടുക്കാന്‍ കേന്ദ്രത്തിന്റെ ശ്രമമെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 23, 2020

ലഹരികേസില്‍ ദീപികയെ കുടുക്കാന്‍ കേന്ദ്രത്തിന്റെ ശ്രമമെന്ന് ആരോപണം

മുംബൈ: ലഹരിമരുന്നു കേസില്‍ ബോളിവുഡ് നടി ദീപികാ പദുക്കോണിനെ കേന്ദ്രം കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. നാളെ ചോദ്യംചെയ്യലിനു ഹാജരാകാന്‍ ദീപികക്ക് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സമന്‍സ് അയച്ചു. ഗോവയിലാണ് നടി ഇപ്പോഴുള്ളത്.

നടിമാരായ രാകുല്‍ പ്രീത് സിങ്, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. രാകുലിനോട് ഇന്ന് ഹാജരാകാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 2017 ഒക്ടോബര്‍ 28ന് മാനേജര്‍ കരിഷ്മ പ്രകാശുമായി നടത്തിയ വാട്‌സാപ് ചാറ്റിന്റെ പേരിലാണു ദീപികയ്‌ക്കെതിരെ കേസ്. ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ടയോും ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സുശാന്ത് സിങ്ങിന്റെ ടാലന്റ് മാനേജരായ ജയ സഹയെ മൂന്നാം ദിവസവും എന്‍സിബി ചോദ്യം ചെയ്തു.

ജനുവരിയില്‍ ജെഎന്‍യുവില്‍ ഉണ്ടായ മുഖംമൂടി ആക്രമണത്തിനു പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക എത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന സിനിമാപ്രവര്‍ത്തകരെ കേസില്‍ കുടുക്കുകയാണെന്നും കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന ദിവസം ദീപികയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതു ശ്രദ്ധതിരിക്കാനാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.



from mangalam.com https://ift.tt/3i65Yvv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages