'മരണം പലപ്പോഴും എന്റെ തൊട്ടു മുന്നിലുണ്ടായിരുന്നു.. ഇപ്പോഴുമുണ്ട്... എപ്പോഴും ഞാനതിനെ കളിപ്പിച്ചു രക്ഷപ്പെട്ടിട്ടുമുണ്ട്.., നാല് കീമോ കൂടി കഴിഞ്ഞാല്‍ സാധാരണ ജീവിതത്തിലേക്ക് നടന്നടുക്കും'; നന്ദു പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 25, 2020

'മരണം പലപ്പോഴും എന്റെ തൊട്ടു മുന്നിലുണ്ടായിരുന്നു.. ഇപ്പോഴുമുണ്ട്... എപ്പോഴും ഞാനതിനെ കളിപ്പിച്ചു രക്ഷപ്പെട്ടിട്ടുമുണ്ട്.., നാല് കീമോ കൂടി കഴിഞ്ഞാല്‍ സാധാരണ ജീവിതത്തിലേക്ക് നടന്നടുക്കും'; നന്ദു പറയുന്നു

ക്യാന്‍സറിനോട് പോരാടുന്ന യുവാവാണ് നന്ദു മഹാദേവ. ശരീരത്തില്‍ പലഭാഗത്തും ക്യാന്‍സര്‍ ബാധിച്ചിട്ടും ഇപ്പോഴും അതിനെതിരെ പോരാടുകയാണ് നന്ദു. സാധാരണ ജീവിതത്തിലേക്ക് എത്താന്‍ ഇനി നാല് കീമോകള്‍ കൂടിയേ ഉള്ളൂ എന്ന് പറയുകയാണ് നന്ദു ഇപ്പോള്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നന്ദു ഇക്കാര്യം അറിയിച്ചത്.

നന്ദുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

ചങ്കുകളേ ഇനി വെറും 4 കീമോ മാത്രം.അതു കഴിയുമ്പോള്‍ എനിക്കും നിങ്ങളെപ്പോലെ സ്വാതന്ത്ര്യം കിട്ടും.മരണം പലപ്പോഴും എന്റെ തൊട്ടു മുന്നിലുണ്ടായിരുന്നു..
ഇപ്പോഴുമുണ്ട്...
എപ്പോഴും ഞാനതിനെ കളിപ്പിച്ചു രക്ഷപ്പെട്ടിട്ടുമുണ്ട്..!
ഇത്തവണയും നിസാരമായി അതിനെ കബളിപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് ഞാന്‍ നടന്നടുക്കും...
ഇപ്പോള്‍ ചെയ്യുന്ന ഈ കീമോകള്‍ കുറച്ചധികം കഠിനമാണ്..
എങ്കിലും അതൊക്കെ ഞാന്‍ നേരിടും...
കാരണം തിരിച്ചു വരണം എന്നുള്ളത് എന്റെയും നമ്മുടെയും വാശിയാണല്ലോ..
ദേ ഞാന്‍ അദ്ഭുതകരമായ വേഗതയില്‍ തികച്ചും ആരോഗ്യകരമായ സാധാരണ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു..
എത്രയോ കാലങ്ങളായി കഴിക്കുന്ന മോര്‍ഫിന്റെ പോലും സഹായമില്ലാതെ വേദന തീരെ ഇല്ലാത്ത അവസ്ഥയിലിരിക്കാന്‍ എനിക്കിപ്പോള്‍ കഴിയുന്നുണ്ട്...
ഒരിക്കല്‍ ഓരോ അവയവങ്ങളായി തളര്‍ന്നു പൊയ്‌ക്കൊണ്ടിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ എത്ര വിസ്മയകരമായ മാറ്റങ്ങളാണ് അല്ലേ..!
എന്റെ എല്ലാമായ നിങ്ങളുടെ പ്രാര്‍ത്ഥനകളാണ് എന്നെ നിലനിര്‍ത്തുന്നത്...
നിങ്ങളുടെ സ്‌നേഹമാണ് എന്നെ സമ്പന്നനാക്കുന്നത്..
ഫേസ് ബുക്കില്‍ ഇങ്ങനെ ഒരു സുഖാന്വേഷണം നടത്തി പോയാല്‍ അതുകഴിഞ്ഞ് എന്റെ പ്രിയമുള്ളവര്‍ക്ക് വീണ്ടും എന്നെ കാണണമെന്ന് തോന്നുന്നതെപ്പോഴാണെന്ന് എനിക്ക് കൃത്യമായി അറിയാം...
ആ സമയമാകുമ്പോള്‍ എന്തെങ്കിലും കിന്നാരമൊക്കെ പറഞ്ഞു കൊണ്ട് ഞാന്‍ ഇതുപോലെ നിങ്ങളടുത്ത് വന്നിരിക്കും..
സാധാരണ ഗതിയില്‍ ആത്മാര്‍ത്ഥമായി നമുക്ക് കുറച്ചു പേരെ മാത്രം സ്‌നേഹിക്കാം അതിലുപരി വേണമെങ്കില്‍ നമ്മള്‍ പരിചയപ്പെടുന്നവരെ ഒക്കെയും ആത്മാര്‍ത്ഥമായി തന്നെ നമുക്ക് നെഞ്ചിലേറ്റാം...
ഞാന്‍ ഇതില്‍ രണ്ടാമത്തെ വിഭാഗമാണ്..
എനിക്ക് എല്ലാവരോടും എല്ലാത്തിനോടും വല്ലാത്ത മുടിഞ്ഞ സ്‌നേഹമാണ്...
അത്തരത്തില്‍ കെട്ടുറപ്പുള്ള ഊഷ്മളമായ സ്‌നേഹത്തിന് കൊറേ അത്ഭുത മാന്ത്രിക ശക്തികളുണ്ട്...
അതിന് മുറിവുകള്‍ ഉണക്കാനുള്ള കഴിവുണ്ട്...
അതിന് പരസ്പരം ഊര്‍ജ്ജം പകരാനും ഉയിരു തിരിച്ചു നല്‍കുവാനും ഒക്കെ ശക്തിയുണ്ട്...
മനസ്സാണ് ഏറ്റവും ശക്തമായ ആയുധവും ഏറ്റവും പ്രധാനപ്പെട്ട ശരീര ഭാഗവും..
അതിന്റെ സ്വാഭാവികത പഠിച്ചാല്‍ നമ്മള്‍ വിജയിച്ചു...
പിന്നെ ജീവിതം പരമാനന്ദം..
അതു കൊണ്ടു തന്നെയാകണം എന്റെ കാര്യത്തില്‍ ഓരോ പ്രാവശ്യവും മരണം തോല്‍ക്കുകയും എന്റെ പ്രിയമുള്ളവരുടെ പ്രാര്‍ത്ഥന ജയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത്..!!
ഞാനെത്ര സന്തോഷവാനാണ് എന്നറിയുമോ...!
എന്നെ വിഷമിപ്പിക്കുന്ന ഒരേ ഒരു കാര്യം പലപ്പോഴും ന്റെ പ്രിയപ്പെട്ട നിങ്ങളോടൊക്കെ ഒന്നു നന്നായി മിണ്ടാന്‍ പോലും കഴിയുന്നില്ലല്ലോ എന്നോര്‍ത്തിട്ടാണ്..
ഒരു msg പോലും അയയ്ച്ചു സുഖവിവരങ്ങള്‍ തിരക്കാനോ എനിക്ക് മെസ്സേജുകള്‍ അയയ്ക്കുന്ന നിങ്ങള്‍ക്കൊക്കെ എല്ലായ്‌പ്പോഴും മറുപടി നല്‍കാനോ ഒന്നിനും കഴിയുന്ന ഒരു ശാരീരിക ആരോഗ്യം കിട്ടുന്നില്ല...
അതിന് കാരണം തുടര്‍ച്ചയായ കീമോകളാണ്...
സത്യത്തില്‍ ഈ കമന്റ് ബോക്‌സില്‍ നിന്നാണ് എനിക്ക് ഏറ്റവും കൂടുതല്‍ ബന്ധുക്കളെ കിട്ടിയിട്ടുള്ളത്...
ന്റെ ചങ്കുകളുടെ വിശേഷങ്ങള്‍ അറിയുന്നതും നിങ്ങള്‍ക്ക് സുഖമാണെന്നു മനസ്സിലാക്കുന്നതും അതുപോലെ എത്രയെത്ര ആഴത്തില്‍ ഓരോരുത്തരും എന്നെ സ്‌നേഹിക്കുന്നു എന്നോട് എന്തേലും പരിഭവം ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ എനിക്ക് പറഞ്ഞു തരുന്നത് സ്‌നേഹമൂറുന്ന നിങ്ങളുടെ കമന്റുകളാണ്..
എന്റെ ഊഷ്മളമായ സ്‌നേഹം ഒരിക്കല്‍ കൂടി ഓരോരുത്തരെയും അറിയിക്കുന്നു ??
സുഖമല്ലേ പ്രിയരേ നിങ്ങള്‍ക്ക്...
ഞാനിവിടെ ഉഷാറാണ് കേട്ടോ...
ഫോട്ടോ കണ്ടിട്ട് തുണിക്കടയിലെ പ്രതിമയാണോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു...
അനുഭവിക്കൂ... ആശീര്‍വദിക്കൂ



from mangalam.com https://ift.tt/367Xd1r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages