മുംബൈ: നടന്‍ സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സല്‍മാനും കരണ്‍ ജോഹറിനും നോട്ടീസ്. ഇത് സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവര്‍ ഉള്‍പ്പെടെ ബോളിവുഡിലെ 8 പ്രമുഖരോട്, അടുത്ത മാസം 7നു ഹാജരാകാനാണ് ബിഹാര്‍ മുസാഫര്‍പുര്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവരെക്കൂടാതെ, സംവിധായകരായ ആദിത്യ ചോപ്ര, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍, നിര്‍മാതാക്കളായ സാജിദ് നാദിയാവാല, ഭൂഷണ്‍ കുമാര്‍, ദിനേഷ് വിജന്‍ എന്നിവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബോളിവുഡില്‍ സ്വജന പക്ഷപാതവും പുറംനാട്ടുകാരോടുള്ള വിവേചനവും ഉണ്ടെന്നും ഇതാണ് സുശാന്തിന്റെ മരണത്തിന് ഇടയാക്കിയതെന്നും ആരോപിച്ച് അഭിഭാഷകന്‍ സുധീര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി.
from mangalam.com https://ift.tt/32J6iM7
via IFTTT
No comments:
Post a Comment