അനൂപിനെ വർഷങ്ങളായി അറിയാം -ബിനീഷ് കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 2, 2020

അനൂപിനെ വർഷങ്ങളായി അറിയാം -ബിനീഷ് കോടിയേരി

തിരുവനന്തപുരം: മയക്കുമരുന്നു കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാം. കുടുംബമായും അടുത്ത ബന്ധമുണ്ട്. മയക്കുമരുന്ന് വിതരണവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും സൗഹൃദം തുടരില്ലായിരുന്നു. ബെംഗളൂരുവിൽ വസ്ത്രവിൽപ്പനയുണ്ടായിരുന്ന ഘട്ടത്തിലാണ് അനൂപിനെ പരിചയപ്പെടുന്നത്. ബെംഗളൂരുവിൽ പോകുമ്പോൾ ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിനടക്കം സഹായിക്കാറുണ്ടായിരുന്നു. റെസ്റ്റോറന്റ് തുടങ്ങാൻ തന്നോടും തനിക്ക് പരിചയമുള്ളവരോടും അനൂപ് കടംവാങ്ങിയിട്ടുണ്ട്. രണ്ടുതവണയായി ആറുലക്ഷത്തോളം രൂപയാണ് നൽകിയത്. അനൂപിനെ ഫോണിൽ വിളിക്കാറുണ്ട്. കുമരകത്ത് നിശാപാർട്ടിയുടേതെന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ അനൂപിന്റെയും തന്റെയും സുഹൃത്തിന്റെ മുറിയിൽവെച്ച് വളരെ മുമ്പേ എടുത്തതാണെന്നും ബിനീഷ് പറഞ്ഞു. Content Highlight: Bineesh kodiyeri response on pk firos allegation


from mathrubhumi.latestnews.rssfeed https://ift.tt/2GeU5G3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages