ടിബറ്റന്‍ പീഠഭൂമിയില്‍ ചൈനീസ് പടയൊരുക്കം ; യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍, കവചിത വാഹനങ്ങള്‍ എന്നിവയും എത്തിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 10, 2020

ടിബറ്റന്‍ പീഠഭൂമിയില്‍ ചൈനീസ് പടയൊരുക്കം ; യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍, കവചിത വാഹനങ്ങള്‍ എന്നിവയും എത്തിച്ചു

ബെയ്ജിങ്: ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടിബറ്റന്‍ പീഠഭൂമിയില്‍ െചെനയുടെ വിപുലമായ സേനാവിന്യാസം. രാജ്യമെമ്പാടുനിന്നുമുള്ള പ്രത്യേക സേനാവിഭാഗങ്ങള്‍ക്കു പുറമേ യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍, കവചിത വാഹനങ്ങള്‍ എന്നിവയും എത്തിച്ചതായി അവിടുത്തെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നു വര്‍ഷം മുമ്പ് ദോക്‌ലാം സംഘര്‍ഷസമയത്തു പതിവായും ലഡാക് സംഘര്‍ഷത്തിനിടെ കഴിഞ്ഞ ഓഗസ്റ്റിലും ടിബറ്റ് സ്വയംഭരണ പ്രദേശത്തു െസെനികാഭ്യാസങ്ങള്‍ നടത്തുന്നത് ഔദ്യോഗിക മാധ്യമങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും സേനാവിന്യാസം, പടയൊരുക്കം തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉപയോഗിക്കാറില്ല.

തായ്‌വാനു ഭീഷണിയായി പോര്‍വിമാനങ്ങള്‍ പറപ്പിക്കുന്നുമുണ്ട്. എച്ച്-6 ബോംബര്‍ വിമാനങ്ങള്‍, െവെ-20 ചരക്കുവിമാനങ്ങള്‍, എച്ച്.ജെ-10 ടാങ്ക് വേധ മിെസെല്‍ സംവിധാനങ്ങള്‍ എന്നിവയും എത്തിച്ച് വിപുലമായ െസെനികാഭ്യാസ പരിപാടികളാണു നടത്തിക്കൊണ്ടിരിക്കുന്നത്.



from mangalam.com https://ift.tt/3k2WOBd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages