തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നതരെ വിളിച്ചതായി സൂചന. ആശുപത്രിയിലെ വനിതാ സെല്ലിനുള്ളില്‍ നിന്നു സ്വപ്ന സുരേഷ് ഉന്നതരെ ഫോണില്‍ ബന്ധപ്പെട്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം ഇപ്പോള്‍ ഇതേകുറിച്ചാണ് അന്വേഷിക്കുന്നത്. സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.
ഇതേ തുടര്‍ന്ന് വനിതാ സെല്ലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടി.
ജീവനക്കാരില്‍ ഒരാളുടെ ഫോണില്‍ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എന്‍ഐഎയ്ക്കു ലഭിച്ച സൂചന.
സ്വപ്ന മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ 6 ദിവസങ്ങളില്‍ വനിതാ സെല്ലില്‍ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോണ്‍വിളി വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, സ്വപ്ന സെല്ലിനുള്ളില്‍ ഫോണ്‍ ചെയ്‌തെന്ന പേരില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ് അറിയിച്ചു.
from mangalam.com https://ift.tt/3kg8j8s
via IFTTT
No comments:
Post a Comment