ടോക്കണിന് ആനുപാതികമായി മാത്രം മദ്യവിതരണം; നിയന്ത്രണം ഏര്‍പ്പെടുത്തി ബീവറേജസ് കോര്‍പറേഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 11, 2020

ടോക്കണിന് ആനുപാതികമായി മാത്രം മദ്യവിതരണം; നിയന്ത്രണം ഏര്‍പ്പെടുത്തി ബീവറേജസ് കോര്‍പറേഷന്‍

തിരുവനന്തപുരം: മദ്യവിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബീവറേജസ് കോർപറേഷൻ പുതിയ സർക്കുലർ പുറത്തിറക്കി. ബെവ് ക്യു ആപ്പ് വഴി നൽകുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകൾക്കും ഔട്ട്ലെറ്റുകൾക്കും മദ്യം നൽകിയാൽ മതിയെന്നാണ് സർക്കുലറിൽ പറയുന്നത്. നിർദേശം മദ്യവിൽപനയെ ബാധിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. ടോക്കൺ ഇല്ലാത്തവർക്കും മദ്യം നൽകി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സർക്കുലർ. ബീവറേജസ് കോർപറേഷൻ എം.ഡി പുറത്തിറക്കിയ ഉത്തരവ് നിലവിൽ വന്നു. ഇനി മുതൽ മദ്യവിൽപന ശാലകൾക്കും ബാറുകൾക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സർക്കുലർ. ഇത് നടപ്പാക്കാൻ വെയർഹൗസ് മാനേജർമാർക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ ഒമ്പതു വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടോക്കണുകളും മദ്യവിൽപനയും തമ്മിൽ വലിയ അന്തരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ പുതിയ സർക്കുലർ മദ്യവിൽപനയെ സാരമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടോക്കണിന് ആനുപാതികമായി മദ്യം എടുത്താൽ വിൽപനാശാലയിലെ സ്റ്റോക്ക് കുറയും. മാത്രമല്ല ചുരുക്കം ബ്രാൻഡുകൾ മാത്രമാണ് ഔട്ട്ലെറ്റുകളിലെത്തുക. ആവശ്യക്കാർക്ക് പ്രിയമുള്ള ബ്രാൻഡുകൾ വാങ്ങുന്നതിന് ഇത് തടസ്സമാകും. ഔട്ട്ലെറ്റിലുള്ള ബ്രാൻഡ് വാങ്ങാൻ ആവശ്യക്കാർ നിർബന്ധിതരാകും. മദ്യക്കമ്പനികൾ വിതരണം കുറച്ചതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഈ നിയന്ത്രണമെന്നാണ് സൂചന. വില ഉയർത്തി നൽകണമെന്ന കമ്പനികളുടെ ആവശ്യം പരിഗണിക്കാതെ ആയതോടെയാണ് സംസ്ഥാനത്തേക്കുള്ള മദ്യവിതരണത്തിന്റെ ഏതാണ്ട് 70 ശതമാനത്തോളം കുറച്ചത്. ജനുവരിയിൽ നടക്കേണ്ട ടെൻഡർ നടപടികൾ ജൂലൈയിലാണ് നടന്നത്. വൻതുക ഫീസ് കെട്ടിവെച്ച് കമ്പനികൾ ടെൻഡറിൽ പങ്കെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതോടെ പുതിയ കമ്പനികൾക്ക് മദ്യ വിതരണത്തിനുള്ള അവസരവും ഇല്ലാതെയായി. content highlights: beverages corporation issues circular in connection with liquor distribution to bars and outlets


from mathrubhumi.latestnews.rssfeed https://ift.tt/33mQTQD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages