ഭീകരര്‍ പദ്ധതിയിട്ടത് ചാവേര്‍ ആക്രമണങ്ങള്‍ക്ക്: പിടിയിലായത് ഡല്‍ഹി, കശ്മീര്‍ യാത്രയ്ക്ക് ഒരുങ്ങവെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 19, 2020

ഭീകരര്‍ പദ്ധതിയിട്ടത് ചാവേര്‍ ആക്രമണങ്ങള്‍ക്ക്: പിടിയിലായത് ഡല്‍ഹി, കശ്മീര്‍ യാത്രയ്ക്ക് ഒരുങ്ങവെ

ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നായി എൻഐഎ അറസ്റ്റ് ചെയ്ത അൽ ഖ്വായ്ദ തീവ്രവാദികൾ ആക്രമണ ലക്ഷ്യങ്ങൾക്കായി ആയുധങ്ങൾ സംഭരിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ. പാകിസ്താനിലുള്ള ഇവരുടെ കമാൻഡർ ഉറപ്പുനൽകിയിരുന്ന ആയുധങ്ങൾക്കായി ജമ്മു കശ്മീർ, ഡൽഹി എന്നിവിടങ്ങളിലേക്ക് പോകാനായി തയ്യാറെടുക്കവേയാണ് ഇവർ അറസ്റ്റിലായത്. സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുന്നതിനായി അലുമിനിയം പൗഡർ, പൊട്ടാസ്യം പെർക്ലോറേറ്റ് എന്നീ രാസവസ്തുക്കൾ ഇവർ സംഭരിച്ചിരുന്നുവെന്നാണ് വിവരങ്ങൾ. അറസ്റ്റ് ചെയ്ത ചിലർ താമസിച്ചിരുന്ന ഇടങ്ങളിൽ നിന്ന് പൈപ്പുകൾ, വയറുകൾ, സ്വിച്ചുകൾ, ബോൾട്ടുകൾ, തീവ്രവാദവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എന്നിവ എൻഐഎ കണ്ടെടുത്തിട്ടുണ്ട്. രാജ്യത്ത് വിവിധ ഇടങ്ങളിലായി വലിയതോതിൽ ചാവേർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഭീകരാക്രമണങ്ങൾക്ക് അൽഖ്വായ്ദപദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. വാട്ട്സ്ആപ്പ് വഴിയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നും എൻഐഎ പറയുന്നു. കേരളത്തിൽ നിന്ന് അറസ്റ്റിലായ മുർഷിദ് ഹസ്സൻ പശ്ചിമ ബംഗാളിൽ തീവ്രചിന്താഗതിക്കാരായവരുടെ ഇടയിൽ സാമാന്യം അറിയപ്പെടുന്ന ആളാണ്. സമൂഹമാധ്യമങ്ങളിൽ വിദ്വേഷകരമായ പോസ്റ്റുകൾ ഇട്ടിരുന്നു ഇയാൾ. ഇയാളാണ് ഇന്ത്യയിലെ സംഘത്തെ ഏകോപിപ്പിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തിരുന്നത്. ഹസ്സനാണ് പാകിസ്താനിലെ അൽഖ്വായ്ദ കമാൻഡറുമായി ബന്ധപ്പെട്ടിരുന്നത്. കശ്മീരിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും ആയുധങ്ങൾ എത്തിക്കാമെന്ന് ഇയാൾ ഹസ്സന് ഉറപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായ ഭീകരരിൽ ചിലർ നാടൻ തോക്കുകളും നിർമിച്ചിരുന്നു. മൊസാറഫ് ഹൊസ്സീൻ, ലിയു യീൻ അൻസാരി, നജ്മുസ് സാഖിബ്, യീക്കൂബ് ബിശ്വാസ്, അതിതുർ റഹ്മാൻ, അബു സുഫിയാൻ, അൽ മമൂം കമൽ തുടങ്ങിയവരും സ്ഫോടകവസ്തുക്കളും പണവും കണ്ടെത്തിക്കൊണ്ടിരിക്കുകയായിരുന്നു. Courtesy: News18 Content highlights:9 Suspected Jihadists Arrested by NIA Were Promised Weapons by al-Qaeda Commander


from mathrubhumi.latestnews.rssfeed https://ift.tt/2FMZynn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages