ആർ.എസ്.എസിനെ പ്രതിരോധിക്കാൻ ‘ലോകമാന്യദൾ’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 26, 2020

ആർ.എസ്.എസിനെ പ്രതിരോധിക്കാൻ ‘ലോകമാന്യദൾ’

കോഴിക്കോട്: കോൺഗ്രസിനെ കാലങ്ങളായി ഗ്രൂപ്പുകളിലും അധികാരകേന്ദ്രങ്ങളിലും തളച്ചിട്ടതിൽ മനംനൊന്ത ഒരുകൂട്ടം പ്രവർത്തകർ വൊളന്റിയർ സേനയ്ക്ക് രൂപംനൽകി. കോൺഗ്രസിലെ തീവ്രവിഭാഗത്തിന്റെ നേതാവായിരുന്ന ലോകമാന്യ ബാലഗംഗാധരതിലകന്റെ പേരിലുള്ള കോൺഗ്രസ് ലോകമാന്യദൾ (സി.എൽ.ഡി.) എന്ന സംഘടന പാർട്ടിയുടെ പോഷകസംഘടനയല്ല. നേതൃസ്ഥാനത്തേക്ക് വരാൻ ശ്രമിച്ചവരെയും നേതാക്കളുടെയും ഗ്രൂപ്പിന്റെയും വക്താക്കളായി മാറിയവരെയും മാറ്റിനിർത്തിയായിരിക്കും അംഗത്വം. ആർ.എസ്.എസിനെ പ്രതിരോധിക്കുക കൂടിയാണ് ലക്ഷ്യം. തെലങ്കാനയിൽനിന്നുള്ള ടി.സി.കെ.സിങ്ങാണ് ദേശീയ ചീഫ് ഓർഗനൈസർ. രാജ്യത്ത് ഒരുലക്ഷത്തിലേറെപ്പേർ ഓൺലൈനായി അംഗത്വം എടുത്തതായി സംഘടനയുടെ കേരളത്തിലെ ചീഫ് ഓർഗനൈസർമാരായ സി.കെ. നന്ദകിഷോറും (കാസർകോട്) സി.എം. രാജേന്ദ്രനും (തൃശ്ശൂർ) അയൂബ്ഖാൻ പുനലൂരും പറയുന്നു. ഒക്ടോബറിൽ ദേശീയ, സംസ്ഥാന കമ്മിറ്റികളെ പ്രഖ്യാപിക്കും. ആർ.എസ്.എസിന് സമാനമായി കേഡർ സംവിധാനം ഉണ്ടാക്കുകയാണ് ലക്ഷ്യം. കോൺഗ്രസ് ചരിത്രം പഠിപ്പിക്കുക, പ്രവർത്തകരുടെ സംരക്ഷണം ഏറ്റെടുത്ത് രാഷ്ട്രീയ എതിരാളികൾക്കെതിരേ പ്രതിരോധം തീർക്കുക, കോൺഗ്രസ് ധാരയിൽനിന്ന് അകന്നുനിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരുക തുടങ്ങിയവയാണ് പ്രധാനപ്രവർത്തനം. പ്രവർത്തകർക്ക് കായികപരിശീലനം നൽകാൻ വിരമിച്ച സൈനികരുടെ സേവനം പ്രയോജനപ്പെടുത്തും. കേരളത്തിൽ ഇപ്പോൾ 511 വാട്സാപ്പ് ഗ്രൂപ്പുകളിലായി പതിനായിരങ്ങൾ അംഗങ്ങളായി ചേർന്നിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. സി.എൽ.ഡി.യുടെ പ്രവർത്തനം കോൺഗ്രസ് ദേശീയനേതൃത്വത്തെയും രാഹുൽഗാന്ധിയെയും അതതു പി.സി.സി. അധ്യക്ഷന്മാരെയും അറിയിച്ചിട്ടുണ്ട്. ഗാന്ധിജയന്തിദിനത്തിൽ ദേശ് രക്ഷാബന്ധൻ ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദേശ് രക്ഷാബന്ധൻദിനമായി ആചരിക്കും. ത്രിവർണരക്ഷാബന്ധൻ ചരടുകൾ കൈയിൽ കെട്ടിയായിരിക്കും പരിപാടി. ആർ.എസ്.എസിന്റെ വർഗീയവിപത്തിനെതിരേ മതേതര, ജനാധിപത്യമൂല്യം ഉയർത്തിപ്പിടിക്കാനാണ് എല്ലാ ജില്ലകളിലും പ്രതിരോധം തീർക്കുന്നതെന്ന് മീഡിയാസെൽ കോ-ഓർഡിനേറ്റർ ശശിധരൻ മുല്ലേരി പറഞ്ഞു. കോൺഗ്രസുമായി ബന്ധമില്ല എ.ഐ.സി.സി.യുടെ അനുമതിയില്ലാതെ കോൺഗ്രസിനുവേണ്ടി ഇതുപോലൊരു സംഘടനയ്ക്ക് പ്രവർത്തിക്കാൻ അധികാരമില്ല. സി.എൽ.ഡി.യുടെ പ്രവർത്തനത്തിന് കെ.പി.സി.സി.യുടെയോ എ.ഐ.സി.സി.യുടെയോ അംഗീകാരമില്ല. -മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി. പ്രസിഡന്റ് Content Highlights:Congress workers to crate a voluntary force for defending RSS


from mathrubhumi.latestnews.rssfeed https://ift.tt/3cxiS4r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages