ഒരു രാജ്യവുമായും യുദ്ധത്തിന് ഉദ്ദേശമില്ലെന്ന്‌ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 22, 2020

ഒരു രാജ്യവുമായും യുദ്ധത്തിന് ഉദ്ദേശമില്ലെന്ന്‌ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്

ബീജിങ്: ഒരുരാജ്യവുമായും യുദ്ധത്തിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി പലതരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഷി ജിൻ പിങ്ങിന്റെ പ്രസ്താവന. ചൈന ഒരിക്കലും ആധിപത്യമോ, അതിർത്തി വിപുലീകരണമോ, സ്വാധീന മേഖലകളോ തേടില്ല. ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും ഷീ ജിൻ പിങ് പറയുന്നു. യുഎൻ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ ജിൻ പിങ്. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പേരിൽ ലോകരാജ്യങ്ങൾ ചൈനീസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതിനോടും അദ്ദേഹം പ്രതികരിച്ചു. വൈറസിനെതിരെ ഒന്നിച്ച് നേരിടണമെന്നും ശാസ്ത്രീയ മാർഗത്തിലൂടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ സംയുക്തമായ പ്രതികരണമാണ് വേണ്ടതെന്നും പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തണമെന്നും ഷീ ജിൻപിങ് ആവശ്യപ്പെട്ടു. Content Highlights:China Has No Intention To Fight Either "Cold War" Or "Hot War": Xi Jinping


from mathrubhumi.latestnews.rssfeed https://ift.tt/3mJo6P0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages