മികച്ച മൃഗയിനങ്ങളെ സൃഷ്ടിക്കാന്‍ ആദ്യം ഉണ്ടാക്കുന്നത് 'സൂപ്പര്‍ ഡാഡി'യെ ; ക്ലോണിങ്ങിലൂടെ ഡോളിയെ യാഥാര്‍ഥ്യമാക്കിയ സംഘം ഉല്‍പാദനക്ഷമത കൂടിയ മൃഗങ്ങളെ സൃഷ്ടിക്കാനൊരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 15, 2020

മികച്ച മൃഗയിനങ്ങളെ സൃഷ്ടിക്കാന്‍ ആദ്യം ഉണ്ടാക്കുന്നത് 'സൂപ്പര്‍ ഡാഡി'യെ ; ക്ലോണിങ്ങിലൂടെ ഡോളിയെ യാഥാര്‍ഥ്യമാക്കിയ സംഘം ഉല്‍പാദനക്ഷമത കൂടിയ മൃഗങ്ങളെ സൃഷ്ടിക്കാനൊരുങ്ങുന്നു

ലണ്ടന്‍: ഉല്‍പാദന ക്ഷമത കൂടിയ മൃഗങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ പുതു സാങ്കേതികവിദ്യയുമായി ഗവേഷകര്‍. ലോകത്തിലാദ്യമായി സസ്തനികളില്‍ ക്ലോണിങ് യാഥാര്‍ഥ്യമാക്കിയ വാഷിങ്ടണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയുടെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണു ''സൂപ്പര്‍ ഡാഡി''നെ യാഥാര്‍ഥ്യമാക്കിയത്. 1996-ലാണു ക്ളോണ്‍ ചെയ്ത ആദ്യ സസ്തനിയായ ഡോളി എന്ന ചെമ്മരിയാട് പിറന്നുവീണത്.

ജീന്‍ എഡിറ്റിങ്ങിലൂടെയാണു ശാസ്ത്രജ്ഞര്‍ മികച്ച ജീവികളെ സൃഷ്ടിക്കുക. ഭ്രൂണത്തില്‍നിന്നു പ്രത്യുല്‍പാദനത്തിനു സഹായിക്കുന്ന ജീനുകളെ നീക്കിയാണ് ഇവരുടെ പദ്ധതി തുടങ്ങുക. ഇങ്ങനെ ജനിക്കുന്ന ആണ്‍മൃഗങ്ങള്‍ക്കു ബീജം ഉത്പാദിപ്പിക്കാനാകില്ല. എന്നാല്‍, ഇവയുടെ വൃഷണത്തില്‍ ബീജം ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന ''സൂപ്പര്‍ ഡാഡി''യുടെ കോശങ്ങള്‍ കുത്തിവയ്ക്കും. ഇതോടെ പ്രത്യുല്‍പാദന ശേഷിയില്ലാത്ത മൃഗങ്ങള്‍ക്കു പിതാവാകാനുള്ള ശേഷി കൈവരും.

ബീജത്തില്‍നിന്നു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു ''സൂപ്പര്‍ ഡാഡി''യുടെ ജനിതകവിശേഷങ്ങളാകും ലഭിക്കുകയെന്നു ഗവേഷണ സംഘത്തലവന്‍ പ്രഫ. ജോണ്‍ ഓട്ട്‌ലേ പറഞ്ഞു. മറ്റു വര്‍ഗത്തില്‍പ്പെട്ട ജീവികളില്‍നിന്നുള്ള ജീനുകളെ ഇത്തരം മാര്‍ഗത്തിലൂടെ കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നില്ല. മികച്ച ആണ്‍ജീവികളുടെ കൂടുതല്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയാണു ലക്ഷ്യം.

കന്നുകാലികളില്‍ കൃത്രിമ ഗര്‍ഭധാരണം നടത്തുന്നതിനേക്കാള്‍ ലളിതമാണു പുതിയ സാങ്കേതികവിദ്യയെന്നാണു ഗവേഷകരുടെ അവകാശവാദം. പന്നികള്‍, എലികള്‍, കന്നുകാലികള്‍ എന്നിവയില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.



from mangalam.com https://ift.tt/3c2jgr8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages