'ലൈഫി'ല്‍ എല്ലാം സ്വപ്‌ന പറഞ്ഞിട്ട് ; പ്രതിഫലമായി മുന്‍ധാരണപ്രകാരമുള്ള കമ്മീഷനും നല്‍കിയെന്ന് യൂണിടാക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 28, 2020

'ലൈഫി'ല്‍ എല്ലാം സ്വപ്‌ന പറഞ്ഞിട്ട് ; പ്രതിഫലമായി മുന്‍ധാരണപ്രകാരമുള്ള കമ്മീഷനും നല്‍കിയെന്ന് യൂണിടാക്

കൊച്ചി: വടക്കാഞ്ചേരി െലെഫ് മിഷന്‍ പദ്ധതി നിര്‍മാണക്കരാറിന്റെ എല്ലാ ഘട്ടത്തിലും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നു യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്റെ മൊഴി. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നു നിര്‍മാണക്കരാര്‍ ലഭിക്കാനും വിവിധ വകുപ്പുകളില്‍നിന്ന് അനുമതി നേടിയെടുക്കാനും സ്വപ്നയാണു സഹായിച്ചത്.

പ്രതിഫലമായി മുന്‍ധാരണപ്രകാരമുള്ള കമ്മീഷന്‍ നല്‍കിയെന്നും സന്തോഷ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കോണ്‍സുലേറ്റുമായി നിര്‍മാണക്കരാര്‍ ഒപ്പുവച്ചതിനു പിന്നിലും സ്വപ്നയാണ്. കരാര്‍ പ്രകാരമുള്ള തുകയില്‍ ആദ്യഗഡു കമ്മീഷനായി മുന്‍കൂര്‍ നല്‍കണമെന്നു സന്ദീപ് നായര്‍ മുഖേന ധാരണയുണ്ടാക്കി. സ്വപ്നയ്ക്കും സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതി പി.എസ്. സരിത്തിനും കോണ്‍സുലേറ്റിലുള്ള സ്വാധീനം മൂലമാണു കരാര്‍ ലഭിച്ചത്.

സന്നദ്ധസംഘടനയായ യു.എ.ഇ. റെഡ്ക്രെസന്റിനു പാര്‍പ്പിടസഹായപദ്ധതിയുണ്ടെന്നും അതുപ്രകാരം വടക്കാഞ്ചേരിയിലെ നിര്‍മാണച്ചുമതല നല്‍കാമെന്നും അറിയിച്ചു. പകരം കമ്മീഷന്‍ ആവശ്യപ്പെട്ടു.

തന്നെ സമീപിച്ചതു സ്വര്‍ണക്കടത്ത് കേസിലെ നാലാംപ്രതി സന്ദീപാണെന്നും സന്തോഷ് പറഞ്ഞു. തുടര്‍ന്ന്, കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നു തന്റെ അക്കൗണ്ടിലേക്കു 4.5 കോടി രൂപ കൈമാറി. ആറുശതമാനമാണു സന്ദീപിനും സരിത്തിനും സ്വപ്നയ്ക്കും നിശ്ചയിച്ച കമ്മീഷന്‍. അതില്‍ 58 ലക്ഷം ഇവരുടെ പേരിലുള്ള ഐസോമങ്ക് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണു നല്‍കിയത്.

ബാക്കി 3.80 കോടി കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനു പണമായി കൈമാറി. അപ്പോഴും സ്വപ്നയുടെ സാന്നിധ്യമുണ്ടായിരുന്നു. വിദേശനാണ്യനിയന്ത്രണച്ചട്ടത്തിന്റെ (എഫ്.സി.ആര്‍.എ) ലംഘനത്തെപ്പറ്റി അറിയില്ലായിരുന്നു. വിദേശസ്ഥാപനമായ കോണ്‍സുലേറ്റിനു നേരിട്ട് നിര്‍മാണം നടത്താന്‍ കഴിയാത്തതിനാലാണ് ഇവിടുത്തെ കമ്പനിയെ ഏല്‍പ്പിച്ചത്.

ഇക്കാര്യത്തില്‍ നിയമലംഘനമുണ്ടോയെന്ന് അറിയില്ല. വിദേശസംഭാവന സ്വീകരിക്കുന്നതു മുന്‍കൂറായി കേന്ദ്രത്തെ അറിയിക്കണമെങ്കില്‍ അതു ചെയ്യേണ്ടതു ലൈഫ് മിഷനും സംസ്ഥാനസര്‍ക്കാരുമാണെന്നും തന്റെ ചുമതലയല്ലെന്നും സന്തോഷ് മൊഴി നല്‍കി. നിര്‍മാണക്കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പെടെ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ മന്ത്രിമാരോ രാഷ്ര്ടീയക്കാരോ ഇടപെട്ടിട്ടുണ്ടോയെന്നു സി.ബി.ഐ. ആരാഞ്ഞു.

ഇവരുമായി സ്വപ്നയും സന്ദീപും സരിത്തും ചര്‍ച്ച നടത്തിയതായി അറിവുണ്ടോയെന്നും ചോദിച്ചു. അതേപ്പറ്റി അറിയില്ലെന്നും എല്ലാക്കാര്യത്തിലും ആശ്രയിച്ചിരുന്നതു സ്വപ്നയെയാണെന്നും സന്തോഷ് ആവര്‍ത്തിച്ചു. നേരത്തേ കസ്റ്റംസും എന്‍.ഐ.എയും ഇ.ഡിയും സന്തോഷിനെ ചോദ്യംചെയ്തിരുന്നു. കമ്പനി ഡയറക്ടര്‍ കൂടിയായ സന്തോഷിന്റെ ഭാര്യയേയും ചോദ്യംചെയ്തു. ഇവരുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.

അതേസമയം, ലൈഫ് മിഷന്‍ ഫ്‌ളാറ്റ് ക്രമക്കേട് സംബന്ധിച്ചു വടക്കാഞ്ചേരി നഗരസഭാ കാര്യാലയത്തില്‍ സി.ബി.ഐ. റെയ്ഡ് നടത്തി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. കൊച്ചിയില്‍നിന്ന് ഇന്നലെ രാവിലെ പത്തോടെ വടക്കാഞ്ചേരി നഗരസഭാ കാര്യാലയത്തിലെത്തിയ മൂന്നംഗ സി.ബി.ഐ. സംഘം രണ്ടുമണിക്കൂറോളം പരിശോധന നടത്തി.

ലൈഫ് മിഷനു നല്‍കിയ പെര്‍മിറ്റ് ഓര്‍ഡര്‍, നിര്‍മാണക്കമ്പനിയായ യൂണിടാക്കിനുവേണ്ടി കെ.എസ്.ഇ.ബിയില്‍ നഗരസഭ രണ്ടുലക്ഷം രൂപയടച്ചതിന്റെ രേഖകള്‍, സ്ഥലം ഏറ്റെടുക്കല്‍ രേഖകള്‍, പദ്ധതിക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശിച്ച് ലൈഫ് മിഷന്റെ കത്ത്, ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ ഉത്തരവ്, മറ്റു ഫയലുകള്‍, തദ്ദേശവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് തുടങ്ങിയവ പിടിച്ചെടുത്തു. നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസിനോടു പദ്ധതിയുടെ വിശദാശങ്ങള്‍ ആരാഞ്ഞു.



from mangalam.com https://ift.tt/36hmiHw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages