പശു കുറുകെചാടി; ചന്ദ്രബാബു നായിഡുവിന്റെ വാഹനവ്യൂഹത്തിലെ കാറുകള്‍ പരസ്പരം കൂട്ടിയിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 5, 2020

പശു കുറുകെചാടി; ചന്ദ്രബാബു നായിഡുവിന്റെ വാഹനവ്യൂഹത്തിലെ കാറുകള്‍ പരസ്പരം കൂട്ടിയിടിച്ചു

വിജയവാഡ: തെലുങ്ക് ദേശം പാർട്ടി പ്രസിഡന്റും മുൻ അന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായഎൻ. ചന്ദ്രബാബു നായിഡു റോഡ് അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപെട്ടു. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. തെലങ്കാനയലെ യദാദ്രി ഭോംഗിർ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ മൂന്ന് എൻഎസ്ജി ഉദ്യോഗസ്ഥർക്ക് നിസാരമായ പരിക്കേറ്റു. അവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു. ദൃശ്യങ്ങളിൽ വാഹനത്തിന്കേടുപാടുകൾ സംഭവിച്ചതായും ബോണറ്റ് പൂർണമായും തകർന്നതായും കാണാം. വിജയവാഡ-ഹൈദരാബാദ് ദേശീയപാതയിൽ ദണ്ടുമാൽകപുരം ഗ്രാമത്തിൽവെച്ചാണ് സംഭവം. അമരാവതിയിലെ വസതിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു ചന്ദ്രബാബു നായിഡു. ഏഴ് വാഹനങ്ങളാണ് നായിഡുവിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. നാലാമത്തെ വാഹനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. ദേശീയ പാതയിൽ വച്ച് പശു കുറുകെചാടിയതോടെ മുന്നിൽപോയ വാഹനത്തിന്റെ ഡ്രൈവർ പെട്ടന്ന് വാഹനം നിർത്തുകയായിരുന്നു. പശുവിനെ ഇടിക്കാതിരിക്കാൻ വാഹനം ബ്രേക്ക് ചെയ്തെങ്കിലും പിന്നാലെ വന്ന കാറുകൾ തമ്മിൽ ഇടിക്കുകയായിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ വാഹനം കൂട്ടിയിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. Content Highlights: Near escape for Chandrababu Naidu after cow on road causes cars to collide


from mathrubhumi.latestnews.rssfeed https://ift.tt/2GsAfHu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages