ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം. ഇന്ത്യൻ സൈന്യം യഥാർഥനിയന്ത്രണ രേഖ (എൽഎസി) മറികടന്ന് കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിർത്തുവെന്ന് ചൈന ആരോപിച്ചു. തങ്ങളുടെ സൈനികർ പ്രത്യാക്രമണം നടത്തി എന്നാണ് ചൈനയുടെ അവകാശവാദം. പാംഗോങ് തടാകത്തിന് തെക്കുഭാഗത്തുള്ള പർവത പ്രദേശത്തിന് സമീപം ഇന്ത്യൻ സൈനികർ വെടിയുതിർത്തതിനെത്തുടർന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികർ പ്രത്യാക്രമണം നടത്താൻ നിർബന്ധിതരായെന്ന് ചൈനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്ത് തരത്തിലുള്ള പ്രത്യാക്രമണമാണെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല.എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇന്ത്യ-ചൈനഅതിർത്തിയിൽ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് വെടിവെപ്പുണ്ടായതായി ആരോപണം ഉയരുന്നത്. നേരത്തെ ഗാൽവൻ സംഘർഷ വേളയിലും ഇരുവിഭാഗവും തോക്കുകളുപയോഗിച്ചിരുന്നില്ല. പാംഗോങ്ങിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നിൽ നിന്നും മറ്റൊരു തന്ത്രപ്രധാന കുന്നായ ഹെൽമെറ്റ് ടോപ്പിൽ നിന്നും ഇന്ത്യ പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. ബ്ലാക്ക് ടോപ്പിലെ ഇന്ത്യയുടെ സാന്നിധ്യം ചൈനയുടെ ഫിംഗർ നാല്, സ്പങ്കൂർ, മോൾഡോ പോസ്റ്റുകൾക്ക് ഭീഷണിയാണ്. സാധാരണയായി ചൈനീസ് സൈന്യം കടന്നുകയറുമ്പോൾ ഇന്ത്യ പ്രതികരിക്കുകമാത്രമാണ് പതിവ്. ഓഗസ്റ്റ് 29, 30 തീയതികളിൽ ചൈനയുടെ നീക്കം മുൻകൂട്ടി മനസ്സിലാക്കി ഇന്ത്യ അവരെ തുരത്തുകയായിരുന്നു. ഇത് ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാർട്ടി തലവനുമായ ഷി ജിൻപിങ്ങിനെതന്നെ അസ്വസ്ഥതപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. അതിനിടെ, അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമത്തിൽനിന്ന് ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയ അഞ്ചുപേരെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്. ഹോട്ട്ലൈൻ വഴി ഇന്ത്യൻ സേന ചൈനീസ് സൈന്യത്തെ ബന്ധപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. Content Highlights: China claims to have taken countermeasures to India's 'military provocation'
from mathrubhumi.latestnews.rssfeed https://ift.tt/35feipS
via
IFTTT
No comments:
Post a Comment