സുശാന്ത് റിയയെ ഭയപ്പെട്ടിരുന്നതായി സിദ്ധാര്‍ഥ് പിഥാനിയുടെ വെളിപ്പെടുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 17, 2020

സുശാന്ത് റിയയെ ഭയപ്പെട്ടിരുന്നതായി സിദ്ധാര്‍ഥ് പിഥാനിയുടെ വെളിപ്പെടുത്തല്‍

മുംബൈ : സുശാന്ത് സിംഗ് രാജ്പുത്, കാമുകി റിയ ചക്രവര്‍ത്തിയെ ഭയപ്പെട്ടിരുന്നതായി നടന്റെ സുഹൃത്തായ സിദ്ധാര്‍ഥ് പിഥാനി. സുശാന്തിന്റെ മാനേജര്‍ ആയിരുന്ന ദിഷ സാലിയാന്‍ ജീവനൊടുക്കിയതറിഞ്ഞ് നടന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായെന്നും സിദ്ധാര്‍ഥ് പിഥാനി

സുശാന്തിന്റെ പക്കല്‍ നിന്നും ലാപ്‌ടോപ് അടക്കമുള്ളവ റിയ കൊണ്ടുപോയി. റിയ, ജൂണ്‍ എട്ടിനാണു തന്റെ വീട്ടിലേക്കു മടങ്ങിയത്, അന്നു തന്നെയാണ് ദിഷയെ കെട്ടിടത്തില്‍ നിന്നു വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. 14നാണു സുശാന്തിന്റെ മരണം. രണ്ടും തമ്മില്‍ ബന്ധമുണ്ടോയെന്ന് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ബിജെപി എംഎല്‍എ നിതേഷ് റാണെ ആവര്‍ത്തിച്ചു.

നടന്റെ പോസ്റ്റ്‌മോര്‍ട്ടം, ആന്തരികാവയവ പരിശോധന എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പുനഃപരിശോധിക്കുന്ന ഡല്‍ഹി എയിംസിലെ ഫൊറന്‍സിക് സംഘവുമായി സിബിഐ സംഘം കൂടിക്കാഴ്ച നടത്തും. മരണം ആത്മഹത്യയോ, കൊലപാതകമോ എന്നതു സംബന്ധിച്ച് എയിംസ് വിദഗ്ധര്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും.



from mangalam.com https://ift.tt/3mtY8Pr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages