സ്വപ്നയുടെ മൊഴിപ്പകർപ്പ് അയച്ചത് ആർക്കൊക്കെ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 5, 2020

സ്വപ്നയുടെ മൊഴിപ്പകർപ്പ് അയച്ചത് ആർക്കൊക്കെ?

കൊച്ചി: ജനം ടി.വി. കോ-ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാർക്കെതിരേ സ്വപ്ന പറഞ്ഞ ഭാഗങ്ങളാണ് മൊഴിയിൽനിന്നു ചോർന്നത്. മൊബൈൽ ഫോണിൽനിന്ന് ആർക്കൊക്കെയാണ് മൊഴിപ്പകർപ്പ് അയച്ചുകൊടുത്തതെന്നും മൊഴി ചോർത്തിനൽകാൻ ആവശ്യപ്പെട്ടിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മൊഴിപ്പകർപ്പ് വ്യാപകമായി പ്രചരിച്ചത്. സംഭവത്തിൽ കസ്റ്റംസ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. സമാന്തരമായി കേന്ദ്ര ഏജൻസിയും അന്വേഷണം തുടങ്ങിയിരുന്നെന്നാണു വിവരം. മൊഴിച്ചോർച്ച വിവാദമായതിന്റെ തൊട്ടടുത്ത ദിവസമാണ് കസ്റ്റംസിന്റെ കോഴിക്കോട് പ്രിവന്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണർ എൻ.എസ്. ദേവിനെ അന്വേഷണസംഘത്തിൽനിന്നു പ്രവിന്റീവ് ഹെഡ് ക്വാർട്ടേഴ്സിലെ നിയമവിഭാഗത്തിലേക്കു മാറ്റിയത്. മൊഴിച്ചോർച്ചയുമായി ഈ ചുമതലാ മാറ്റത്തിന് ബന്ധമുണ്ടോയെന്ന് കസ്റ്റംസ് വ്യക്തമാക്കിയതുമില്ല. സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് പ്രിവിന്റീവ് കമ്മിഷണർ സുമിത് കുമാർ സമ്മതിച്ചു. മൊഴിച്ചോർച്ചയിൽ നടപടിയുണ്ടായില്ലെന്നും പ്രചരിക്കുന്നത് വ്യാജവിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മൊഴി ചോർത്തിയെന്ന് ആരോപണമുയർന്ന ഉദ്യോഗസ്ഥനും ഇത് നിഷേധിച്ചു. തനിക്കിതേക്കുറിച്ചൊന്നും അറിയില്ലെന്നും ചാനലുകളിലും ഓൺലൈൻ മാധ്യമങ്ങളിലും വാർത്തകൾ കണ്ടത് മാത്രമേ അറിയൂവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മൊഴി ചോർന്നത് ഇങ്ങനെ * സ്വപ്നയുടെ മൊഴി മുതിർന്ന ഉദ്യോഗസ്ഥനെ കാണിക്കാൻ ചോദ്യംചെയ്യുന്ന മുറിയിൽനിന്ന് കൊടുത്തയച്ചു. ഒാരോ പേജുകളായാണ് കൊടുത്തയച്ചത്. * ഇതിനിടയിലാണ് മൊബൈൽ ഫോണിൽ പകർത്തിയത്. * പിന്നീട് ബ്ളൂടൂത്ത് ഉപയോഗിച്ച് പകർപ്പ് ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഫോണിലേക്കയച്ചു. * ഈ ഫോണിൽനിന്നാണ് മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരിലേക്കടക്കം അയച്ചത്. * ഇത് ഉന്നത ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ചയായി. തുടർന്നാണ് അന്വേഷണം വരുന്നത്. Content highlight: Gold smuggling case; Swapnas statement was leaked


from mathrubhumi.latestnews.rssfeed https://ift.tt/358nM62
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages