ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിന് നാടകീയ പുറത്താകൽ. പ്രീക്വാർട്ടർ മത്സരത്തിനിടെ ഒരു ലൈൻ ജഡ്ജിക്ക് നേരെ ആകസ്മികമായി പന്ത് തട്ടിയതിനെ തുടർന്ന് ടൂർണ്ണമെന്റിൽ നിന്ന് അയോഗ്യനാക്കുകയായിരുന്നു. ആദ്യ സെറ്റിൽ 5-6 ന് സ്പെയിനിന്റെ പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ട് നിൽക്കെയാണ് സംഭവം നടന്നത്. റാക്കറ്റിൽ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈൻ ജഡ്ജിയുടെ കഴുത്തിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ അവർക്ക് സമീപത്തേക്ക് ഓടിയെത്തി ദ്യോക്കോവിച്ച് ആശ്വസിപ്പിച്ചു. പത്ത് മിനിറ്റിന് ശേഷം ടൂർണ്ണമെന്റ് റഫറിയുമായി ലൈൻ ജഡ്ജി ചർച്ച നടത്തുകയും പാബ്ലോ ബുസ്റ്റ വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. കോർട്ടിൽ വെച്ച് മറ്റൊരാൾക്ക് നേരെ പന്തടിച്ചാൽ മത്സരത്തിൽ നിന്ന് അയോഗ്യത നേരിടേണ്ടി വരുമെന്നാണ് നിയമം. 17-ാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് ദ്യോക്കോവിച്ച് ഇത്തവണ യുഎസിലെത്തിയത്. ദ്യോക്കോവിച്ച് അയോഗ്യനായതോടെ ക്വാർട്ടറിൽ കടന്ന ബുസ്റ്റ 20-ാം സീഡാണ്. 2017-ലെ സെമിഫൈനലിസ്റ്റ് കൂടിയാണ് ബുസ്റ്റ. Novak Djokovic, the #1 tennis player in the world, was disqualified from US Open after accidentally hitting line judge in the throat with a tennis ball. Prior to today, Djokovic was undefeated all year and was the clear favorite to win the tournament. pic.twitter.com/pWjjom6HWa — Pop Crave (@PopCrave) September 6, 2020 Content Highlights:Novak Djokovic out of US Open for accidentally hitting line judge with ball
from mathrubhumi.latestnews.rssfeed https://ift.tt/2DAQ269
via
IFTTT
No comments:
Post a Comment