ബാറുകള്‍ തുറക്കുന്നു, ശനിയാഴ്ച മുതല്‍ 'ഇരുന്നടിക്കാം' ; ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചെന്നു സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 29, 2020

ബാറുകള്‍ തുറക്കുന്നു, ശനിയാഴ്ച മുതല്‍ 'ഇരുന്നടിക്കാം' ; ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചെന്നു സൂചന

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ അടുത്തമാസം മൂന്നുമുതല്‍ തുറക്കാന്‍ എക്‌െസെസ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചെന്നു സൂചന. ഒന്നാംതീയതി ''ഡ്രൈഡേ'' തുടരുന്നതു സംബന്ധിച്ചും മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും.

എല്ലാമാസവും ഒന്നിനു ബാറുകള്‍ അടച്ചിടുന്നതു വിനോദസഞ്ചാരരംഗത്തു വന്‍തിരിച്ചടിയാണെന്നു സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, വിവാദം ഭയന്ന് തീരുമാനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമില്ലെന്നു വിലയിരുത്തിയതോടെ ബാറുകള്‍ മൂന്നിനുതന്നെ തുറക്കുമെന്നാണു സൂചന. സംസ്ഥാനത്തെ സാമ്പത്തികനില പരുങ്ങലിലാണെന്നതും തീരുമാനത്തിനു പ്രേരണയായി.



from mangalam.com https://ift.tt/3ibTRNr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages