ഡിജി ലോക്കര്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 30, 2020

ഡിജി ലോക്കര്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വരുന്നു. ഇതനുസരിച്ച്, ഇനി മുതല്‍ വാഹനരേഖകള്‍ എല്ലാ വാഹനരേഖകളും ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ സര്‍ക്കാരിന്റെ ഡിജി ലോക്കറിലോ എം - പരിവഹന്‍ പോര്‍ട്ടലിലോ ഡിജിറ്റലായി സൂക്ഷിക്കാം. രാജ്യത്ത് ഇനി ഒരേ തരം ആര്‍സി ബുക്കും ഡ്രൈവിംഗ് ലൈസന്‍സുമായിരിക്കും.

വാഹന പരിശോധനാ സമയത്തെ ഫൈന്‍ സംബന്ധിച്ച വിവരങ്ങള്‍, വാഹന നമ്പറുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറില്‍ ലഭിക്കും. ഡ്രൈവിംഗിനിടെ മൈാബെലിന്റെ ഉപയോഗം വഴി അറിയാനുള്ള നാവിഗേഷന് മാത്രമായിരിക്കണം. ബാങ്കിംഗില്‍ എ.ടി.എം സേവനം ആശവ്യമില്ലാത്തവര്‍ക്ക് അതത് ബാങ്കുകളെ വിവരം അറിയിക്കാം. ഓണ്‍ലൈന്‍ ഇടപാട് നടത്താത്ത കാര്‍ഡ് ഉപയോഗിച്ച് ഇനി ഓണ്‍ലൈന്‍ ഇടപാട് സാധിക്കുകയുമില്ല.

ആരോഗ്യ ഇന്‍ഷുറന്‍സിലും മാറ്റങ്ങളുണ്ട്. കോവിഡിനിയെും ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തി. പുതുതായി 17 രോഗങ്ങള്‍ കൂടിയാണ് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രീമിയത്തിലും വ്യാത്യസം വരും. ടിവി ഓപ്പണ്‍ സെല്‍ പാനലിനുള്ള 5 ശതമാനം ഇറക്കുമതി തീരുവ ഇളവ് അവസാനിച്ചു. ഇവയുടെ വിലയും 600 മുതല്‍ 1500 വരെ ഉയര്‍ന്നേക്കാം. കൂടാതെ, പായ്ക്കറ്റില്ലാതെ വില്‍ക്കുന്ന മധുരപലഹാരങ്ങള്‍ക്ക് ബെസറ്റ് ബിഫോര്‍ തീയതി നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.



from mangalam.com https://ift.tt/3cMgreh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages