മാവോവാദികൾ കോവിഡ് കാലത്ത് രഹസ്യ ക്ലാസുകൾ നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 6, 2020

മാവോവാദികൾ കോവിഡ് കാലത്ത് രഹസ്യ ക്ലാസുകൾ നടത്തി

നിലമ്പൂർ: കോവിഡ്-19 കാലത്ത് കാര്യമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയാതിരുന്ന മാവോവാദികൾ രഹസ്യ പഠനക്ലാസുകൾ നടത്തിയിരുന്നതായി വിവരം. കേരള, തമിഴ്നാട്, കർണാടക അതിർത്തിപ്രദേശമായ ട്രൈജങ്ഷൻ കേന്ദ്രീകരിച്ച് വിക്രം ഗൗഡയും സോമനും ഉൾപ്പെടെയുള്ള നേതാക്കളെത്തി ക്ലാസുകൾ നടത്തിയെന്നാണ് തമിഴ്നാട്, കർണാടക ഇന്റലിജൻസ് വിഭാഗത്തിന് ലഭ്യമായ വിവരം. കേരളത്തിൽനിന്ന് പൊതുവേ ആളുകളുടെ വരവ് കുറവാണെങ്കിലും തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള യുവാക്കളിൽ ഒരുവിഭാഗം ഇപ്പോഴും മാവോവാദി പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി എത്തുന്നുണ്ട്. അതേസമയം നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ആളുകളെ റിക്രൂട്ട്ചെയ്യുന്ന പ്രവർത്തനങ്ങൾ കാര്യമായി നടന്നുവരുന്നത്. കുപ്പു ദേവരാജ് അടക്കമുള്ള മുതിർന്ന നേതാക്കളിൽ ചിലർ മരിച്ച സാഹചര്യത്തിൽ സംഘടനയുടെ പ്രവർത്തനം ശോഷിച്ചുപോകുന്നുവെന്ന സംഘടനാചർച്ചയുടെ ഫലമായാണ് പുതിയ ആളുകളെ ആകർഷിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നത്. സംഘടനയെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പൊതുസമ്മതരായ അർബൻ മാേവാവാദി പ്രവർത്തകർ പൊതുപ്രവർത്തനങ്ങളിൽ സജീവമാകുന്നതായാണ് പോലീസിന് കിട്ടുന്ന വിവരം. ഇത്തരക്കാർ സാധാരണക്കാരുടെ പൊതുപ്രശ്നങ്ങളിൽ ഇടപെട്ടാണ് സ്വീകാര്യരാകുന്നത്. വിവിധ രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർക്കിടയിൽ നുഴഞ്ഞുകയറി പ്രവർത്തിക്കാനും സംഘടനയിൽ ആളുകളുണ്ട്. കേരളത്തിനുപുറമെ കർണാടക, തമിഴ്നാട് തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഇവിടങ്ങളിൽ ഓരോ ജില്ലയിലും ഓരോരുത്തർക്ക് ചുമതലനൽകും. ഈ ചുമതലയുള്ളവർ സംസ്ഥാന തലസ്ഥാനത്തുവരെയെത്തി പ്രവർത്തനം നടത്തുന്നതായും ഇന്റലിജൻസ് വിവരമുണ്ട്. വയനാട്ടിൽ മുൻപ് മരിച്ച തമിഴ്നാട് സ്വദേശി കേശവൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നയാളായിരുന്നുവെന്ന് തമിഴ്നാട് പോലീസ് പിന്നീട് സ്ഥിരീകരിച്ചിരുന്നു. നഗരമേഖലകളിൽ മാവോവാദികളുടെ അംഗബലം കൂടിയതായാണ് പോലീസ് പറയുന്നത്. ഈയിടെ ജയിൽമോചിതനായ മലയാളിയും തൃശ്ശൂർ സ്വദേശിയുൾപ്പെടുന്ന മാവോവാദി പ്രവർത്തകരും നിലവിലെ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടി. 2012 മുതൽ നിലമ്പൂർ വനമേഖലകളിൽ സാന്നിധ്യമുറപ്പിച്ച മാവോവാദികളെ ഇല്ലാതാക്കാനോ നിർവീര്യമാക്കാനോ കേരളത്തിലെ പോലീസ് സംവിധാനത്തിന് ഇതുവരെ കഴിയാത്തതിനാലാണ് ഇവരുടെ അംഗബലം കൂടാനും പ്രവർത്തനം ഊർജിതമാക്കാനും കഴിയുന്നത്. കബനി-1, കബനി-2, നാടുകാണി ദളങ്ങൾക്ക് പുറമെ വരാഹി, ബാണാസുര ദളങ്ങളും സക്രിയമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. Content Highlights:Maoists secret study classes


from mathrubhumi.latestnews.rssfeed https://ift.tt/3ihOgpm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages