പുത്തുമല ദുരന്തം; ഒടുവില്‍ കിട്ടിയ മൃതദേഹം കാണാതായ ആരുടേയും അല്ലെന്ന് ഡിഎന്‍എ ഫലം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 25, 2020

പുത്തുമല ദുരന്തം; ഒടുവില്‍ കിട്ടിയ മൃതദേഹം കാണാതായ ആരുടേയും അല്ലെന്ന് ഡിഎന്‍എ ഫലം

വയനാട്: പുത്തമലക്ക് സമീപമുള്ള സൂചിപ്പാറ വെള്ളചാട്ടത്തിന് അടുത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എ ഫലം പുറത്ത് വന്നു. ഇവിടെ നിന്നും ഒടുവില്‍ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയിലുള്ള ആരുടെയും അല്ലെന്നാണ് ഡിഎന്‍എ ഫലം.

അഞ്ച് പേരെയായിയിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായത്. കാണാതായ 5 പേരുടെ ബന്ധുക്കളുടെ ഡിഎന്‍എയുമായി ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എ സാമ്പിളിന് സാമ്യം ഇല്ലെന്നാണ് ഫലം. അതുകൊണ്ടു തന്നെ പ്രദേശത്ത് മറവ് ചെയ്ത മറ്റാരുടെയെങ്കിലും മൃതദേഹാവശിഷ്ടം മഴയില്‍ ഒഴുകിയെത്തിയത് ആയിരിക്കാം ഇതെന്നാണ് പോലീസ് നിഗമനം.

ഇതോടെ കണക്കില്‍ ഉള്‍പ്പെടാത്ത ആരെങ്കിലും മണ്ണിടിച്ചിലില്‍ അകപ്പെട്ടിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പുത്തുമല ഉരുള്‍പൊട്ടലില്‍ 17 പേരായിരുന്നു അകപ്പെട്ടത്. ഇതില്‍ 12 പേരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. 6 മാസത്തിന് ശേഷമാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെ പുഴയില്‍ ഇപ്പോള്‍ ഡിഎന്‍എ ഫലം വന്ന മൃതദേഹം കണ്ടെത്തിയത്.



from mangalam.com https://ift.tt/3i6HyBT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages