കോവിഡ് കാലത്ത്മാവോവാദികള്‍ രഹസ്യ ക്ലാസുകള്‍ നടത്തി; നഗരത്തില്‍ നിന്നും ആളുകളെ ചേര്‍ക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 6, 2020

കോവിഡ് കാലത്ത്മാവോവാദികള്‍ രഹസ്യ ക്ലാസുകള്‍ നടത്തി; നഗരത്തില്‍ നിന്നും ആളുകളെ ചേര്‍ക്കുന്നു

നിലമ്പൂര്‍: കേരള, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തിപ്രദേശമായ ട്രൈജങ്ഷന്‍ കേന്ദ്രീകരിച്ച് വിക്രം ഗൗഡയും സോമനും ഉള്‍പ്പെടെയുള്ള നേതാക്കളെത്തി ക്ലാസുകള്‍ നടത്തിയെന്ന് തമിഴ്‌നാട്, കര്‍ണാടക ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കോവിഡ്-19 കാലത്ത് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതിരുന്ന മാവോവാദികള്‍ രഹസ്യ പഠനക്ലാസുകള്‍ നടത്തിയിരുന്നതായി വിവരം. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കാനും സംഘടനയില്‍ ആളുകളുണ്ട്.

അതേസമയം നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആളുകളെ റിക്രൂട്ട്‌ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നുവരുന്നത്. കുപ്പു ദേവരാജ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ മരിച്ച സാഹചര്യത്തില്‍ സംഘടനയുടെ പ്രവര്‍ത്തനം ശോഷിച്ചുപോകുന്നുവെന്ന സംഘടനാചര്‍ച്ചയുടെ ഫലമായാണ് പുതിയ ആളുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്.
സംഘടനയെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പൊതുസമ്മതരായ അര്‍ബന്‍ മവോവാദി പ്രവര്‍ത്തകര്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതായാണ് പോലീസിന് കിട്ടുന്ന വിവരം. ഇത്തരക്കാര്‍ സാധാരണക്കാരുടെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ടാണ് സ്വീകാര്യരാകുന്നത്.

കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട് തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇവിടങ്ങളില്‍ ഓരോ ജില്ലയിലും ഓരോരുത്തര്‍ക്ക് ചുമതലനല്‍കും. ഈ ചുമതലയുള്ളവര്‍ സംസ്ഥാന തലസ്ഥാനത്തുവരെയെത്തി പ്രവര്‍ത്തനം നടത്തുന്നതായും ഇന്റലിജന്‍സ് വിവരമുണ്ട്.

വയനാട്ടില്‍ മുന്‍പ് മരിച്ച തമിഴ്‌നാട് സ്വദേശി കേശവന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നയാളായിരുന്നുവെന്ന് തമിഴ്‌നാട് പോലീസ് പിന്നീട് സ്ഥിരീകരിച്ചിരുന്നു. നഗരമേഖലകളില്‍ മാവോവാദികളുടെ അംഗബലം കൂടിയതായാണ് പോലീസ് പറയുന്നത്. ഈയിടെ ജയില്‍മോചിതനായ മലയാളിയും തൃശ്ശൂര്‍ സ്വദേശിയുള്‍പ്പെടുന്ന മാവോവാദി പ്രവര്‍ത്തകരും നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടിയിട്ടുണ്ട്.



from mangalam.com https://ift.tt/2R2kR6Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages