ബെയ്ജിങ്: മഹാമാരിയായി പടരുന്ന കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിന്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കി ചൈന. നവംബറോടെ നൂറുപേരില്‍ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും. ഇതിനായി ആളുകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
ഹോങ് കോങ് സര്‍വകലാശാല, സിയാമെന്‍ സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന തരത്തിലുള്ള വാക്‌സിന് ആദ്യമായാണ് ചൈന പരീക്ഷണാനുമതി നല്‍കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു.
from mangalam.com https://ift.tt/3hqDoEM
via IFTTT
No comments:
Post a Comment