തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിന്റെ മുതിര്‍ന്ന നേതാവ് ജോസഫ് എം. പുതുശേരി ജോസ് പക്ഷം വിടുന്നു. കെ.എം. മാണിയുടെ വിശ്വസ്തനും മുന്‍ എം.എല്‍.എയുമായ പുതുശേരി വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഉന്നതാധികാര സമിതി അംഗമാണ്.
ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷത്തേക്ക് ചേക്കേറാനൊരുങ്ങുന്നതിലുള്ള അതൃപ്തിയാണ് പുതുശേരിയെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചതിനു പിന്നിലെന്നാണ് സൂചന. കെ.എം. മാണിയുടെ വേര്‍പാടിനുശേഷം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായ വേളയിലടക്കം ജോസ് കെ. മാണിക്കൊപ്പം ഉറച്ചുനിന്ന നേതാവാണ് മൂന്നു തവണ നിയമസഭാംഗമായ പുതുശേരി.
ജോസ് കെ.മാണി വിഭാഗം ഇടതിനൊപ്പം ചേക്കേറാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് പുതുശേരി അറിയിച്ചിരുന്നു. കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലടക്കം അദ്ദേഹം തന്റെ അതൃപ്തി വ്യക്തമാക്കുകയുണ്ടായി.
ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്കുതന്നെയെന്ന് ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിലാണ് പുതുശേരി പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. ജോസഫ് വിഭാഗത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായി സൂചനയുെണ്ടങ്കിലും അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു. ജോസഫുമായും സംസാരിച്ചു. ഇന്നോ നാളെയോ പുതുശേരി പരസ്യമായി നിലപാടു പ്രഖ്യാപിക്കുമെന്നാണ് സൂചന.
from mangalam.com https://ift.tt/3kAS4TE
via IFTTT
No comments:
Post a Comment