'നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങുമെന്ന' കട്ജുവിന്റെ പരാമര്‍ശം വിവാദത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 18, 2020

'നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങുമെന്ന' കട്ജുവിന്റെ പരാമര്‍ശം വിവാദത്തില്‍

ന്യൂഡല്‍ഹി: 'നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങുമെന്നാണ് താന്‍ കരുതിയ'തെന്ന സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം വിവാദത്തില്‍. ഫെയ്സ്ബുക്കില്‍ കട്ജു ഇട്ട പോസ്റ്റിന് താഴെ കമന്റുമായെത്തിയ യുവതിക്കാണ് നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങുമെന്ന പരാമര്‍ശം കട്ജു നടത്തിയത്. ട്വിറ്റര്‍ ഉള്‍പ്പടെയുളള സാമൂഹിക മാധ്യമങ്ങളില്‍ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തേയും കട്ജു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 2015ല്‍ ബി.ജെ.പി.എംപി ഷാസിയ ഇല്‍മിയാണോ കിരണ്‍ ബേദിയാണോ കൂടുതല്‍ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.



from mangalam.com https://ift.tt/2Ed7m1c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages