ശ്വാസകോശ രോഗികൾക്കെല്ലാം നിരീക്ഷണം; നാലു ജില്ലകളിൽ പരിശോധന കൂട്ടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 9, 2020

ശ്വാസകോശ രോഗികൾക്കെല്ലാം നിരീക്ഷണം; നാലു ജില്ലകളിൽ പരിശോധന കൂട്ടും

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ ശ്വാസകോശ രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും തീരുമാനം. പനി ലക്ഷണങ്ങളുള്ളവർക്ക് കോവിഡ് പരിശോധന നടത്തും. രണ്ടാഴ്ചത്തെ കണക്കുകൾ വിലയിരുത്തിയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സംസ്ഥാനത്തെ 12,456 പേരും രോഗബാധിതരായത് സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ്. 53 മരണം റിപ്പോർട്ടും ചെയ്തു. രോഗികളുടെ എണ്ണം ഉയർന്നുനിൽക്കുന്ന മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പരിശോധന വ്യാപിപ്പിക്കും. സ്വകാര്യ മേഖലയുമായി ചേർന്ന് നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ജില്ലകളിൽ ഓഗസ്റ്റ് അവസാനവാരംമുതൽ പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്നാണു കണ്ടെത്തൽ. എല്ലാ ജില്ലകളിലും വ്യക്തിഗത ബോധവത്കരണത്തിന് പദ്ധതികൾ ആരംഭിക്കും. കോവിഡ് ലക്ഷണങ്ങൾ സ്വയം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ശരീരത്തിലെ ഓക്സിജൻ അളവ് നിരീക്ഷിക്കാനുള്ള പൾസ് ഓക്സിമീറ്റർ സ്വയം ഉപയോഗിക്കാനും പരിശീലനം നൽകും.മാതൃകയായി കൊല്ലം കൂട്ടായ്മഒരു ഡസൻ വീടുകളുടെ പ്രത്യേക കൂട്ടായ്മകൾക്ക് രൂപംനൽകി കോവിഡ് പ്രതിരോധപ്രവർത്തനം നടത്തുന്ന കൊല്ലം ജില്ലാമാതൃക മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. കോവിഡ്മുക്തരെ ഉപയോഗിച്ച് രോഗികൾക്ക് കൗൺസലിങ് നൽകുന്ന കൊല്ലം മാതൃകയും വ്യാപിപ്പിച്ചിരുന്നു. പ്രത്യേകം വേർതിരിക്കുന്ന 12 വീടുകളിലെ അംഗങ്ങൾ മാത്രമേ പരസ്പരം ഇടപെടാൻ പാടുള്ളൂവെന്ന രീതിയിലാണ് കൊല്ലം ജില്ലയിൽ ക്ലോസ്ഡ് സപ്പോർട്ട് ഗ്രൂപ്പ് എന്ന പരിപാടി നടപ്പാക്കുന്നത്. ഉയർന്ന മരണനിരക്ക് കണ്ണൂരിൽഓഗസ്റ്റിൽ ഉയർന്ന കോവിഡ് മരണനിരക്ക് രേഖപ്പെടുത്തിയത് കണ്ണൂരിൽ-0.86 ശതമാനം. തൊട്ടുപിന്നിലുള്ള തിരുവനന്തപുരത്ത് മരണനിരക്ക് 0.71 ശതമാനമായിരുന്നു. സംസ്ഥാന ശരാശരി 0.43 ശതമാനമാണ്. പാലക്കാടും (0.03 ശതമാനം), കോട്ടയവും (0.07) ആണ് മരണനിരക്ക് കുറഞ്ഞ ജില്ലകൾ.


from mathrubhumi.latestnews.rssfeed https://ift.tt/2Fjv6kw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages