കണ്ണൂര്‍: മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര ക്വാറെന്റെന്‍ ലംഘിച്ചെന്ന ആരോപണത്തില്‍ വിവാദം പുതിയ വഴിത്തിരിവില്‍. മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നതിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബാങ്ക് അധികൃതരോടു വിശദീകരണം തേടി.
ഇന്ദിരയുടെ ബാങ്ക് ലോക്കറിന്റെ വിശദാംശങ്ങളും കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജരോട് ഇ.ഡി. ആവശ്യപ്പെട്ടു. ജയരാജന്റെ മകന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തിനു പിന്നാലെ ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു.
ബാങ്കിന്റെ മുന്‍ സീനിയര്‍ മാനേജര്‍ കൂടിയായ ഇന്ദിര ലോക്കര്‍ എടുത്തതെന്ന്?, അവസാനം തുറന്നതെന്ന്?, അവരുടെ പേരില്‍ വേറേ ലോക്കറുണ്ടോ?, ബാങ്കിലെ നാല് ലോക്കറുകളുടെ താക്കോല്‍ നഷ്ടപ്പെട്ടിട്ടും പുതിയ താക്കോല്‍ ഉണ്ടാക്കാത്തത് എന്തുകൊണ്ട്? തുടങ്ങിയ വിവരങ്ങള്‍ ആരാഞ്ഞു.
കേരള ബാങ്ക് കണ്ണൂര്‍ ശാഖയില്‍ കഴിഞ്ഞ 10-ന് ഉച്ചയ്‌ക്കെത്തിയ ഇന്ദിര ലോക്കര്‍ തുറക്കുകയും സ്ഥിരംനിക്ഷേപങ്ങളില്‍ ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നു. െകെയിലുണ്ടായിരുന്ന ഒരുപവന്‍ സ്വര്‍ണമാല തൂക്കിനോക്കുകയും ചെയ്തു. സംഭവത്തേത്തുടര്‍ന്ന് ബാങ്കിലെ മൂന്ന് ജീവനക്കാര്‍ ക്വാറെന്റെനില്‍ പോകേണ്ടിവന്നു. ബാങ്കിലെ സി.സി. ടിവി ദൃശ്യങ്ങളും ഇ.ഡി. പരിശോധിച്ചേക്കും.
മകനു സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനേത്തുടര്‍ന്നാണു മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നതെന്നു കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷന്‍ സതീശന്‍ പാച്ചേനി ആരോപിച്ചു. കോവിഡ് സ്ഥിരീകരിക്കപ്പെട്ട മന്ത്രിയും ഭാര്യയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
from mangalam.com https://ift.tt/33urUuL
via IFTTT
No comments:
Post a Comment