റബ്ബർവിലയിൽ കുതിപ്പ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 2, 2020

റബ്ബർവിലയിൽ കുതിപ്പ്‌

കോട്ടയം: റബ്ബറിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിലകളിൽ കുതിപ്പ്. ബുധനാഴ്ച ആർ.എസ്.എസ്.-4 ഒരുകിലോയ്ക്ക് 140 രൂപയായി; കഴിഞ്ഞദിവസത്തെക്കാൾ രണ്ടുരൂപ കൂടി. അന്താരാഷ്ട്രവില (ആർ.എസ്.എസ്.-3 ബാങ്കോക്ക് വില) ഒറ്റദിവസംകൊണ്ട് അഞ്ചുരൂപയാണ് ഉയർന്നത്. ബുധനാഴ്ച 153.54 രൂപയാണ് അന്താരാഷ്ട്രവില. ഓഗസ്റ്റ് 14-ന് 129.67 രൂപയായിരുന്നു അന്താരാഷ്ട്രവില. 20 ദിവസത്തിനിടെയാണ് 24 രൂപ ഉയർന്നത്. അന്താരാഷ്ട്രവിപണിയിലെ കുതിപ്പാണ് ആഭ്യന്തരവിപണിയിലും വില ഉയരാനിടയാക്കിയത്. ആഭ്യന്തരവിപണിയിൽ ഓഗസ്റ്റ് 21-ന് ആർ.എസ്.എസ്.-4 ഒരുകിലോയ്ക്ക് 129 രൂപയായിരുന്നു വില. രണ്ടാഴ്ചയ്ക്കിടെ ഉയർന്നത് 11 രൂപ. തായ്ലാൻഡിൽ റബ്ബർഷീറ്റ് ഉത്പാദനം 25 ശതമാനത്തോളം കുറഞ്ഞതാണ് വിപണിക്ക് നേട്ടമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അവിടെ റബ്ബർഷീറ്റ് ഉത്പാദനമേഖലയിൽ, മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ കുടിയേറ്റത്തൊഴിലാളികളാണ് ജോലിചെയ്തിരുന്നത്. കോവിഡിനെത്തുടർന്ന് ഇവർ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇതോടെ പല ഉത്പാദനയൂണിറ്റുകളുടെയും പ്രവർത്തനം നിലച്ചു. അതേസമയം, ലാറ്റക്സിന്റെയും ബ്ലോക്ക് റബ്ബറിന്റെയും വില കൂടിയിട്ടില്ല. ചൈനീസ് സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗം കോവിഡ് പിടിയിൽനിന്ന് കരകയറുന്നതും ക്രൂഡ് ഓയിൽ വില ഉയർന്നതും വിപണിക്ക് നേട്ടമായി. റബ്ബർ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾ വിപണിയിൽ സജീവമായിട്ടുമുണ്ട്. Content Highlight: Rubber prices soar


from mathrubhumi.latestnews.rssfeed https://ift.tt/32PPySi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages