രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം ചൂടി നവോമി ഒസാക്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 12, 2020

രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം ചൂടി നവോമി ഒസാക്ക

ന്യൂയോർക്ക്: ബെലാറസിന്റെ വിക്ടോറിയ അസറങ്കയ്ക്ക് മുന്നിൽ ആദ്യ സെറ്റ് അടിയറവെക്കേണ്ടി വന്നെങ്കിലും ഗംഭീര തിരിച്ചുവരവ് നടത്തി അടുത്ത രണ്ട് സെറ്റും പിടിച്ച് രണ്ടാം യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ജപ്പാൻ താരം നവോമി ഒസാക്ക. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നാലാം സീഡായ ഒസാക്ക 1-6, 6-3, 6-3 എന്ന സ്കോറിനാണ് എതിരാളിയെ പരാജയപ്പെടുത്തിയത്. 22-കാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. 2018-ലെ യുഎസ് ഓപ്പൺ, 2019-ലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻഷിപ്പുകളാണ് മുമ്പ് ഒസാക്ക സ്വന്തമാക്കിയത്. 31-കാരിയായ അസറെങ്ക ആദ്യ സെറ്റിൽ വെറും 26 മിനിറ്റിനുള്ളിൽ ഒസാക്കയെ കീഴടക്കി. പതിമൂന്നോളം പിഴവുകൾ ഒസാക്ക ആദ്യ സെറ്റിൽ വരുത്തി. രണ്ടാം സെറ്റിൽ അസറെങ്ക 2-0 ത്തിന് മുന്നിൽ നിൽക്കവെയാണ് ഒസാക്ക തിരിച്ചുവരവ് നടത്തിയത്. 2018-ൽ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക ആദ്യ ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയത്. Content Highlights:Naomi Osaka wins second US Open title


from mathrubhumi.latestnews.rssfeed https://ift.tt/2ZzK90R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages