ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെ ചർച്ചയ്ക്ക് ക്ഷണിച്ച് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെൻഗെ. എന്നാൽ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഷാങ്ഹായ് കോ-ഓപ്പറേഷൻ സമ്മേളനത്തിൽ പങ്കെടുക്കാൻ മോസ്കോയിലെത്തിയതാണ് ഇരു നേതാക്കളും. പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകൾ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ മേഖലയിലെ ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളിൽ മേധാവിത്വം ഉറപ്പിച്ചു. മേഖലയിലെ സംഘർഷത്തിന് അയവുവരുത്താൻ വ്യാഴാഴ്ച ബ്രിഗേഡ് കമാൻഡർതല ചർച്ച നടന്നെങ്കിലും ചൈനയുടെ കടുത്ത നിലപാട് കാരണം ധാരണയിലെത്താനായില്ല. സ്ഥിതി വിലയിരുത്താൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ എം.എം. നരവണെ വ്യാഴാഴ്ച ലേയിലെത്തി. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയയും കിഴക്കൻ എയർകമാൻഡിലെ വിവിധ സ്ഥലങ്ങളിൽ സൈനിക സംവിധാനം വിലയിരുത്തി. content highlights:Chinese defence minister requests meeting with Rajnath Singh in Moscow amid Ladakh standoff
from mathrubhumi.latestnews.rssfeed https://ift.tt/2EZbi5Q
via
IFTTT
No comments:
Post a Comment